x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്രാ​ദേ​ശി​ക​വി​ക​സ​നം അ​ട്ടി​മ​റി​ക്കു​ന്നു: എം.​ബി. രാ​ജേ​ഷ്

വെബ് ഡെസ്ക്
Published: July 22, 2026 12:53 AM IST | Updated: July 22, 2026 12:53 AM IST

എം.​ബി. രാ​ജേ​ഷ്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കേ​ണ്ട ഫ​ണ്ട് ബോ​ധ​പൂ​ർ​വം ത​ട​ഞ്ഞു​വ​ച്ച് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ പ്രാ​ദേ​ശി​ക വി​ക​സ​നം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും മു​ൻ മ​ന്ത്രി​യു​മാ​യ എം.​ബി. രാ​ജേ​ഷ്. മു​ഖ്യ​മ​ന്ത്രി കൈ​കാ​ര്യം ചെ​യ്യു​ന്ന ധ​ന​വ​കു​പ്പ് ബോ​ധ​പൂ​ർ​വം പ​ണം ന​ൽ​കാ​തെ പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ 1,200ലേ​റെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​ങ്ക​ണ​വാ​ടി​ക​ളി​ലെ പോ​ഷ​കാ​ഹാ​ര​പ​ദ്ധ​തി, പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി ക്ഷേ​മ​വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും ത​ട​സ​പ്പെ​ട്ടു.

ലീ​ഗ് നേ​തൃ​ത്വ​ത്തി​നു യു​ഡി​എ​ഫി​ൽ സ്വ​ത​ന്ത്ര നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് ആ​രോ​പി​ച്ച എം​ബി. രാ​ജേ​ഷ്, സ്പെ​യി​ൻ ല​യ​ണ​ൽ മെ​സി​യെ പൂ​ട്ടി​യ​തു​പോ​ലെ ലീ​ഗി​നെ മു​ഖ്യ​മ​ന്ത്രി പൂ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നു പ​രി​ഹ​സി​ച്ചു. അ​ന്ന​ത്തി​ൽ​പോ​ലും രാ​ഷ്‌​ട്രീ​യം ക​ല​ർ​ത്തു​ന്ന ഇ​ടു​ങ്ങി​യ ചി​ന്താ​ഗ​തി​യാ​ണു യു​ഡി​എ​ഫി​നു​ള്ള​ത്. പൊ​തി​ച്ചോ​റു​വാ​ങ്ങി ക​ഴി​ക്കു​ന്ന​വ​ർ അ​ത് ആ​രാ​ണു ന​ൽ​കു​ന്ന​തെ​ന്നു നോ​ക്കാ​റി​ല്ലെ​ന്നും എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.

Tags : UDF Government Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up