x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്ക​ണോ; അ​ന്തി​മ തീ​രു​മാ​നം യു​ഡി​എ​ഫ് ഉ​പ​സ​മി​തി​യു​ടേ​ത്

വെബ് ഡെസ്ക്
Published: July 30, 2026 04:22 PM IST | Updated: July 30, 2026 04:29 PM IST

ക്ലി​ഫ് ഹൗ​സി​ൽ ചേ​ർ​ന്ന യുഡിഎഫ് യോഗത്തിൽ നിന്ന്.

തി​രു​വ​ന​ന്ത​പു​രം: വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്ക​ണ​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ യു​ഡി​എ​ഫ് ഉ​പ​സ​മി​തി രൂ​പീ​ക​രി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സി​ൽ ചേ​ർ​ന്ന മു​ന്ന​ണി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ ഉ​പ​സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട നേ​താ​ക്ക​ൾ ആ​രൊ​ക്കെ​യെ​ന്ന് ഇ​ന്ന​ത്തെ യോ​ഗം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ ത​ണു​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​തി​ന് കു​റ​ഞ്ഞ നി​കു​തി ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ങ്കി​ലും മ​ദ്യ​വി​ൽ​പ​ന സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം യു​ഡി​എ​ഫ് ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പു​തി​യ മ​ദ്യ​ന​യ​വും വ​രാ​നി​രി​ക്കു​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

പി.​എം. ശ്രീ​യി​ൽ നി​ന്ന് ഇ​നി സ​ർ​ക്കാ​രി​ന് പി​ന്മാ​റാ​നാ​കി​ല്ലെ​ന്നാ​ണ് മു​ന്ന​ണി​യി​ലെ ധാ​ര​ണ. മു​ൻ ഇ​ട​തു സ​ർ​ക്കാ​ർ ഇ​തി​നാ​യി ക​രാ​ർ ഒ​പ്പി​ടു​ക​യും ഫ​ണ്ട് വാ​ങ്ങു​ക​യും ചെ​യ്തു. മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ദ്ധ​തി​യി​ൽ നി​ന്ന് പി​ന്മാ​റാ​ൻ മു​ന്ന​ണി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ടി​ല്ല.

ര​ണ്ടാം ഭൂ​പ​രി​ഷ്ക​ര​ണം, സ്വ​കാ​ര്യ നി​ക്ഷേ​പം, പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​ൽ തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി ഓ​ണ​ത്തി​ന് ശേ​ഷം ഒ​രു ദി​വ​സം നീ​ളു​ന്ന വി​ശാ​ല യു​ഡി​എ​ഫ് യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം നേ​താ​ക്ക​ള്‍​ക്ക് കാ​ബി​ന​റ്റ് റാ​ങ്കോ​ടെ​യു​ള്ള പ​ദ​വി​യി​ൽ അ​ടു​ത്ത മാ​സം ഏ​ഴി​ന​കം തീ​രു​മാ​നി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മാ​ണി സി. ​കാ​പ്പ​ൻ, പി.​ജെ. ജോ​സ​ഫ്, എം.​കെ. മു​നീ​ര്‍, ജി. ​ദേ​വ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് പ​രി​ഗ​ണ​ന​യി​ൽ. ബോ​ര്‍​ഡ് കോ​ര്‍​പേ​റ​ഷ​ൻ വീ​തം വ​യ്പി​ന് കോ​ണ്‍​ഗ്ര​സ് ഘ​ട​ക​ക്ഷി​ക​ളു​മാ​യി ഉ​ഭ​യ​ക​ക്ഷി ച​ര്‍​ച്ച ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച മു​ത​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ച​ര്‍​ച്ച.

Tags : Udf Meeting Low Alcohol Liquor PM SHRI Scheme Land Reforms Private Investment

Recent News

Corehub Up