കൊച്ചി: മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്കെതിരായ പരാതിക്ക് പിന്നിൽ കടകംപള്ളിയാണെന്നും വിവാദങ്ങൾ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി ആരോപിക്കുന്നു.
ഭൂമി തട്ടിപ്പ് പരാതി നൽകിയതിന് പിന്നിൽ കടകംപള്ളിയാണെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ആരോപിക്കുന്നു. കടകംപള്ളി കഴക്കൂട്ടം സ്വദേശിയായ പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നൽകിപ്പിച്ചുവെന്ന് പോറ്റി ആരോപിച്ചു.
ഭൂമി വിലക്ക് വാങ്ങിയതാണന്നും പോറ്റി വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലായ പ്രതിഭയെ സഹായിക്കാൻ കടകംപള്ളി ആവശ്യപ്പെട്ടിരുന്നതായും ഉണ്ണികൃഷ്ണൻ. സംസ്ഥാന പോലീസ് മേധാവിക്കാണ് പോറ്റി പരാതി നൽകിയിരിക്കുന്നത്.
Tags : kadakampally surendran cpm unnikrishnan potty kerala police