x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി.​ഡി ഡ​ൽ​ഹി​ക്കു പോ​യി; ഹൈ​​​ക്ക​​​മാ​​​ൻ​​​ഡിനെ കാണും


Published: May 23, 2026 03:16 AM IST | Updated: May 23, 2026 03:16 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ ഡ​​​ൽ​​​ഹി​​​ക്കു പോ​​​യി.

കോ​​​ണ്‍​ഗ്ര​​​സ് ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തെ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഡ​​​ൽ​​​ഹി​​​ക്കു പോ​​​യ​​​തെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, കോ​​​ണ്‍​ഗ്ര​​​സ് മു​​​ൻ അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യ ഗാ​​​ന്ധി, ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി, പ്രി​​​യ​​​ങ്ക ഗാ​​​ന്ധി, എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ എ​​​ന്നി​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം ഇ​​​ന്നു രാ​​​ത്രി കൊ​​​ച്ചി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തും.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് നേ​​​തൃ​​​ത്വ​​​വു​​​മാ​​​യു​​​ള്ള ആ​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​ണി​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യെ കാ​​​ണാ​​​ൻ അ​​​നു​​​മ​​​തി തേ​​​ടി​​​യെ​​​ങ്കി​​​ലും അ​​​ദ്ദേ​​​ഹം സ്ഥ​​​ല​​​ത്തി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. 29നു ​​​ശേ​​​ഷം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഡ​​​ൽ​​​ഹി​​​യി​​​ലു​​​ണ്ടാ​​​കു​​​മെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്.

ഇ​​​ന്നു രാ​​​ത്രി കൊ​​​ച്ചി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന വി.​​​ഡി. സ​​​തീ​​​ശ​​​ൻ നാ​​​ളെ കൊ​​​ച്ചി​​​യി​​​ലെ സ്വീ​​​ക​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം തി​​​ങ്ക​​​ളാ​​​ഴ്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തും.

Tags : V.D. Satheesan high command Delhi

Recent News

Corehub Up