തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേൽക്കർ. അഭിമുഖത്തിന് താഴെ വന്ന അശ്ലീല കമന്റുകൾ നീക്കം ചെയ്യാൻ പോലീസ് മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സൈബർ ആക്രമണങ്ങൾ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം അറിയിച്ചു. അഭിമുഖം സാമൂഹിക മാധ്യമങ്ങളിൽ നിന്ന് നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധമാണെന്നും അഭിമുഖത്തിലെ കമന്റുകള്‍ നീക്കം ചെയ്യാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നതെന്നും രത്തൻ ഖേൽക്കര്‍ പറഞ്ഞു. കമന്റുകള്‍ പലതും മോശം ഭാഷയിലായിരുന്നു. അതിനാലാണ് പോലീസ് ഇടപെട്ടത്.
Tags : V.D. Satheesan Chief Electoral Officer Latest News