കൊച്ചി: പ്രതിപക്ഷ നേതാവായിരിക്കെ വിവിധ ക്രൈസ്തവ സഭകളുടെ സമ്മേളനങ്ങളിൽ വി.ഡി. സതീശൻ നടത്തിയ 32 പ്രസംഗങ്ങൾ പുസ്തകരൂപത്തിലാക്കി പുറത്തിറങ്ങിയത് 2026ലെ തെരഞ്ഞെടുപ്പു വിജയത്തിനു ശേഷമാണ്.
‘ആദം നീ എവിടെയാകുന്നു’ എന്നു പേരിട്ട പുസ്തകം ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചത്.
നേരനുഭവങ്ങൾ- വി.ഡി. സതീശന്റെ ജീവിതവും രാഷ്ട്രീയവും എന്ന പേരിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തെക്കുറിച്ചുള്ള ഗ്രന്ഥം നേരത്തേ പുറത്തിറങ്ങിയിട്ടുണ്ട്. ആനുകാലികങ്ങളിൽ വി.ഡി. സതീശന്റ നൂറുകണക്കിനു കനപ്പെട്ട ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഗൗരവമായ രാഷ്ട്രീയവിഷയങ്ങളോടു കിടപിടിക്കുന്ന ഗവേഷണ സ്വഭാവമുള്ള ലേഖനങ്ങൾ ബൗദ്ധികധാരകളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.
Tags : V.D. satheesan Writing