x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു


Published: May 28, 2026 03:08 PM IST | Updated: May 28, 2026 03:08 PM IST

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപമാണ് സംഭവം. പത്തനംതിട്ടയിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകട‌മുണ്ടായത്.

കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകടകാരണം. നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയും തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു.

വീണാ ജോർജും കുടുംബാംഗങ്ങളും നിസാര പരിക്കുകളോടെ രക്ഷപെട്ടു. നിലവിൽ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

Tags : Veena George family accident

Recent News

Corehub Up