x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​നം;ജൂ​ൺ മൂ​ന്നു വ​രെ അ​പേ​ക്ഷി​ക്കാം


Published: May 27, 2026 12:21 AM IST | Updated: May 27, 2026 12:21 AM IST

തി​രു​വ​ന​ന്ത​പു​രം: വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഒ​ന്നാം​വ​ർ​ഷ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. ജൂ​ൺ എ​ട്ടി​ന് ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് പ​ത്താം​ത​രം പ​ഠി​ച്ച സ്‌​കൂ​ളി​ലെ​യോ തൊ​ട്ട​ടു​ത്ത സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലെ​യോ കം​പ്യൂ​ട്ട​ർ ലാ​ബ് സൗ​ക​ര്യ​വും അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

https://admission.vhseportal.kerala.gov.in / www.vhscap.kerala.gov.in ൽ ​കാ​ൻ​ഡി​ഡേ​റ്റ് ലോ​ഗി​ൻ ചെ​യ്ത് ‘Apply Online’ ലി​ങ്കി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

സം​സ്ഥാ​ന​ത്തെ 389 വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ൽ സ്പോ​ർ​ട്സ് സ്‌​കൂ​ളു​ക​ളി​ലെ ജ​ന​റ​ൽ ഫി​റ്റ്ന​സ് ട്രെ​യി​ന​ർ ഒ​ഴി​കെ​യു​ള്ള 41 സ്‌​കി​ൽ അ​ധി​ഷ്ഠി​ത എ​ൻ​എ​സ്ക്യൂ​എ​ഫ് കോ​ഴ്‌​സു​ക​ൾ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​ത്.

Tags : Vocational Higher Secondary Admission Applications

Recent News

Corehub Up