കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരിലുള്ള പിരിവുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്കാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം. സ്വരാജ്.
പ്രത്യേക ആപ്പും മറ്റു തയാറെടുപ്പുകളും നടത്തി പിരിച്ചതു വെറും അഞ്ച് കോടി എന്നാണ് പറയുന്നത്. ഇനിയും പിരിക്കേണ്ടിവരുമെന്നും പറയുന്നു.
വയനാട് ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരമ്പരതന്നെ നടത്താനും കൊള്ളയടിക്കാനുമാണ് നീക്കം. പത്തു ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്നു പറഞ്ഞ വീടുപണിക്ക് ഏതു പണമാണ് ചെലവഴിക്കുക.
വലിയ രാഷ്ട്രീയപ്പാർട്ടി എന്നവകാശപ്പെടുന്ന കോൺഗ്രസിനു ഡിവൈഎഫ്ഐ എന്ന യുവജന സംഘടനയുടെ സംഘടനാശേഷി പോലുമില്ലെന്നും തെളിഞ്ഞെന്നും സ്വരാജ് പറഞ്ഞു.
Tags : Wayanad disaster Congress lies M. Swaraj