x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ടും ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സ​മാ​യി മ​ഴ വ​രു​ന്നു


Published: April 25, 2026 03:14 PM IST | Updated: April 25, 2026 03:14 PM IST

തി​രു​വ​ന​ന്ത​പു​രം: ക​ഠി​ന​മാ​യ ചൂ​ടി​ൽ നി​ന്ന് ആ​ശ്വാ​സ​മേ​കാ​ൻ മ​ഴ വ​രു​ന്നു. 29വ​രെ സം​സ്ഥാ​ന​ത്ത് മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. നാ​ല് ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ ശ​ക്ത​മാ​യി ത​ന്നെ വേ​ന​ൽ​മ​ഴ പ്ര​തീ​ക്ഷി​ക്കാം. ഈ ​സീ​സ​ണി​ലെ മെ​ച്ച​പ്പെ​ട്ട മ​ഴ ദി​വ​സ​ങ്ങ​ൾ വ​രു​ന്നു​വെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഇ​ന്നും താ​പ​നി​ല മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ടു​ക്കി, വ​യ​നാ​ട് ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും മൂ​ന്നു മു​ത​ൽ നാ​ലു ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാം.

Tags : rain yellow alert rain alert

Recent News

Corehub Up