x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; ഒ​രാ​ൾ പി​ടി​യി​ൽ


Published: April 19, 2026 01:14 AM IST | Updated: April 19, 2026 01:14 AM IST

തൃ​ശൂ​ർ: തൃ​ശൂ​ർ മാ​ട​ക്ക​ത്ത​റ​യി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മാ​ട​ക്ക​ത്ത​റ​സ്വ​ദേ​ശി നി​ഖി​ൽ(22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യാ​യ ജി​ന്‍റോ ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. നി​ഖി​ലും ജി​ന്‍റോ​യും ത​മ്മി​ൽ നേ​ര​ത്തെ വാ​ക്കു​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

ഈ ​മു​ൻ വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. മാ​ട​ക്ക​ത്ത​റ​യി​ലെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നി​ഖി​ലും ജി​ന്‍റോ​യും ത​മ്മി​ൽ ഏ​റെ നേ​രം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

പി​ന്നാ​ലെ ജി​ന്‍റോ കൈ​യി​ലി​രു​ന്ന ക​ത്തി​യെ​ടു​ത്ത് നി​ഖി​ലി​നെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഷാ​മോ​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നി​ഖി​ലി​ന് സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ ജീ​വ​ൻ ന​ഷ്ട​മാ​യി. കു​ത്തേ​റ്റ ഷാ​മോ​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ്.

Tags : kerala police thrissur crime news arrest

Recent News

Corehub Up