x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​മ​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ; പി​റ്റ് എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം ഒ​രാ​ൾ ത​ട​ങ്ക​ലി​ൽ


Published: April 2, 2026 07:31 PM IST | Updated: April 2, 2026 07:31 PM IST

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ ഈ​സ്റ്റ് സ്വ​ദേ​ശി തെ​റ്റ​യി​ൽ വീ​ട്ടി​ൽ പി.​ജെ. ഡോ​ൺ(26) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​ട​പ്പ​ള്ളി വി​പി മ​ര​ക്കാ​ർ റോ​ഡി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് 5.110 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഡോ​ണി​നെ പി​ടി​കൂ​ടി​യ​ത്. അ​തേ​സ​മ​യം ഒ​ന്നി​ല​ധി​കം നാ​ർ​കോ​ട്ടി​ക് കേ​സു​ക​ളി​ൽ പ്ര​തി​യാ​കു​ന്ന​വ​ർ​ക്കെ​തി​രെ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​യാ​യ പി​റ്റ് എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​രം ഒ​രാ​ളെ ത​ട​ങ്ക​ലി​ലാ​ക്കി.

തൃ​ക്കാ​ക്ക​ര ഉ​ണി​ച്ചി​റ സ്വ​ദേ​ശി താ​ഴ​ത്തെ കു​റ്റി വീ​ട്ടി​ൽ പ്ര​ണ​വി​നെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ക​ള​മ​ശേ​രി, എ​ള​മ​ക്ക​ര, ഏ​ലൂ​ർ, തൃ​ക്കാ​ക്ക​ര, ചേ​രാ​ന​ല്ലൂ​ർ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നാ​ർ​കോ​ട്ടി​ക് കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

 

Tags : kerala police crime news ndps act kochi

Recent News

Corehub Up