തിരുവനന്തപുരം: പൊഴിക്കരയിലെത്തിയ യുവാക്കളെ മർദിക്കുകയും ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. വെട്ടുകാട് സ്വദേശി നിതിൻ (23), കൊച്ചുവേളി സ്വദേശി പ്രവീൺ (25) എന്നിവരാണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പൊഴിക്കരയിലെത്തിയ യുവാക്കളെ പ്രതികൾ അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു. പ്രതികൾ യുവാക്കളെ ബിയർ കുപ്പികൊണ്ട് ആക്രമിക്കുകയും ചെയ്തു.
ആക്രമണത്തിൽ പരാതിക്കാരായ രണ്ട് യുവാക്കൾക്ക് പരിക്കേറ്റിരുന്നു. വലിയതുറ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. അറസ്റ്റിലായ ഇരുവരും വലിയതുറ സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതികളാണ്.
പ്രവീൺ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ലാലുവിനായുള്ള അന്വേഷണം വ്യാപകമാക്കിയതായും പോലീസ് അറിയിച്ചു.
Tags : kerala police crime news trivandrum arrest