x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏകാന്തത മനുഷ്യരെ കൊല്ലുന്നു

ഋഷിമൊഴി / ഋ​ഷി​രാ​ജ് സിം​ഗ്
Published: May 8, 2026 12:50 AM IST | Updated: May 8, 2026 12:50 AM IST

ഓ​​​രോ മ​​​ണി​​​ക്കൂ​​​റി​​​ലും ഏ​​​ക​​​ദേ​​​ശം നൂറ് ആ​​​ളു​​​ക​​​ൾ ഏ​​​കാ​​​ന്ത​​​ത​​കൊ​​​ണ്ട് ലോ​​​ക​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​താ​​​യും പ്ര​​​തി​​​വ​​​ർ​​​ഷം ഇ​​​ത് 8,71,000ൽ ​​അ​​​ധി​​​ക​​​മാ​​​ണെ​​​ന്നും ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ 2025ലെ ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

അ​​​ഞ്ച്-​​ആ​​റ് മ​​​ണി​​​ക്കൂ​​​റോ​​​ളം ആ​​​രോ​​​ടും ഒ​​​രു വാ​​​ക്ക് സം​​​സാ​​​രി​​​ക്കാ​​​തെ തീ​​​വ്ര​​​മാ​​​യ ഒ​​​റ്റ​​​പ്പെ​​​ട​​​ൽ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്, പ​​​തി​​​ന​​​ഞ്ചോ​​​ളം സി​​​ഗ​​​ര​​​റ്റ് വ​​​ലി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ ശ​​​രീ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് യു​​എ​​​സ് സ​​​ർ​​​ജ​​​ൻ ജ​​​ന​​​റ​​​ൽ ഡോ. ​​​വി​​​വേ​​​ക് മൂ​​​ർ​​​ത്തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.

ന​​​മ്മ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള വ്യ​​​ത്യാ​​​സ​​​മാ​​​ണ് ഏ​​​കാ​​​ന്ത​​​ത. ഏ​​​കാ​​​ന്ത​​​ത ന​​​മ്മു​​​ടെ ശ​​​രീ​​​ര​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന​​​ത് പ​​​ല രൂ​​​പ​​​ങ്ങ​​​ളി​​​ലാ​​​ണ്. ഹൃ​​​ദ്‌രോ​​​ഗ​​​മോ ഡ​​​യ​​​ബ​​​റ്റി​​​സോ കൊ​​​ള​​​സ്ട്രോ​​​ളോ ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദ​​​മോ ഉ​​​ള്ള ഒ​​​രാ​​​ൾ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യാ​​​ൽ ആ ​​​രോ​​​ഗ​​​ങ്ങ​​​ൾ പെ​​​ട്ടെ​​​ന്നു വ​​​ർ​​​ധി​​​ക്കു​​​ക​​​യും വ​​​ല്ലാ​​​ത്ത ആ​​​ൻ​​​സൈ​​​റ്റി​​​യും ഡി​​​പ്ര​​​ഷ​​​നും ഉ​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്യും. സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ ഒ​​​ന്നു​​​ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ ആ​​​രോ​​​ടെ​​​ങ്കി​​​ലും അ​​​യാ​​​ൾ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ​​​ത​​​ന്നെ പ​​​ല​​​പ്പോ​​​ഴും ഇ​​​ത്ത​​​രം പ്ര​​​ശ്ന​​​ങ്ങ​​​ൾ ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​താ​​​ണ്.

ശ​​​രീ​​​രഭാ​​​ഷാ വി​​​ദ​​​ഗ്ധ​​​രാ​​​യ അ​​​ല​​​ൻ പീ​​​സും ബാ​​​ർ​​​ബ​​​ർ പീ​​​സും The Definitive Book of Body Language എ​​​ന്ന ശ​​​രീ​​​ര​​​ഭാ​​​ഷ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള സ​​​മ​​​ഗ്ര​​​മാ​​​യ പ​​​ഠ​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്, സാ​​​മാ​​​ന്യ മ​​​നു​​​ഷ്യ​​​ർ ഒ​​​രു ദി​​​വ​​​സ​​​ത്തി​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം സം​​​സാ​​​രി​​​ക്കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണ് എ​​​ന്നാ​​​ണ്. സ്ത്രീ​​​ക​​​ൾ ഒ​​​രു ദി​​​വ​​​സം പ​​​തി​​​ന​​​യ്യാ​​യി​​രം മു​​​ത​​​ൽ ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം വാ​​​ക്കു​​​ക​​​ളെ​​​ങ്കി​​​ലും സം​​​സാ​​​രി​​​ക്ക​​​ണം. പു​​​രു​​​ഷ​​​ൻ ആ​​​റാ​​​യി​​​രം മു​​​ത​​​ൽ എ​​​ണ്ണാ​​​യി​​​രം വ​​​രെ​​​യും. ഇ​​​ങ്ങ​​​നെ സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് ഒ​​​രാ​​​ളു​​​ടെ സ്ട്ര​​​സ് ലെ​​​വ​​​ൽ താ​​​ഴു​​​ക. അ​​​തൊ​​​രു പ്ര​​​കൃ​​​തിനി​​​യ​​​മ​​​മാ​​​ണ്.

ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ മ​​​റ്റൊ​​​രു സ​​​ർ​​​വേ​​​യി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്, മ​​​നു​​​ഷ്യ​​​ൻ ഇ​​​പ്പോ​​​ൾ ഇ​​​രു​​​പ​​​ത്തി​​​നാ​​​ലു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ ശ​​​രാ​​​ശ​​​രി സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​ണ്. അ​​​താ​​​യ​​​ത്, ഒ​​​രു ദി​​​വ​​​സം ആ​​​യി​​​രം വാ​​​ക്കു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​രും മി​​​ണ്ടു​​​ന്നി​​​ല്ല എ​​​ന്ന ഗ​​​തി​​​കേ​​​ടി​​​ൽ ന​​​മ്മ​​​ൾ ചെ​​​ന്നു​​​പെ​​​ട്ടി​​​രി​​​ക്കു​​​ന്നു. ചൈ​​​ന​​​യി​​​ലും അ​​​മേ​​​രി​​​ക്ക​​​യി​​​ലു​​​മാ​​​ക​​​ട്ടെ പ​​​തി​​​ന​​​ഞ്ചോ ഇ​​​രു​​​പ​​​തോ മി​​​നി​​​റ്റ് മാ​​​ത്രം. ഇ​​​ന്ത്യ​​​യി​​​ലി​​​ത് നാ​​​ല്പ​​​ത്തി​​​യ​​​ഞ്ചു മി​​​നി​​​റ്റു​​​ വ​​​രെ​​​യാണ്. ക​​​ഷ്ടി​​​ച്ച് ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ന് അ​​​പ്പു​​​റ​​​ത്തേ​​​ക്ക് ന​​​മ്മു​​​ടെ സം​​​സാ​​​രം നീ​​​ണ്ടുപോ​​​കു​​​ന്നി​​​ല്ല.

സ​​​ന്തോ​​​ഷ​​​വും സ​​​ന്താ​​​പ​​​വും ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും ആ​​​ശ​​​ങ്ക​​​ക​​​ളു​​​മൊ​​​ന്നും ആ​​​രോ​​​ടും പ​​​ങ്കു​​​വ​​​യ്ക്കാ​​​തെ വ​​​ല്ലാ​​​ത്ത ഒ​​​റ്റ​​​പ്പെ​​​ട​​​ലി​​​ലാ​​​ണ് മ​​​നു​​​ഷ്യ​​​ർ ചെ​​​ന്നു​​​പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. ന​​​മു​​​ക്കു​​​ണ്ടാ​​​കു​​​ന്ന പ്ര​​​യാ​​​സ​​​ങ്ങ​​​ൾ ആ​​​രോ​​​ടെ​​​ങ്കി​​​ലും പ​​​ങ്കു​​​വ​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദം കൂ​​​ടു​​​മെ​​​ന്ന​​​ത് എ​​​ത്ര​​​യെ​​​ത്ര പ​​​ഠ​​​ന​​​ങ്ങ​​​ളാ​​​ണ് തെ​​​ളി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന​​​റി​​​യു​​​ക.

പു​​​രു​​​ഷ​​​ന്മാ​​​രേക്കാ​​​ൾ സ്ത്രീ​​​ക​​​ളാ​​​ണ് ഒ​​​റ്റ​​​പ്പെ​​​ട​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് എ​​​ന്ന പ​​​ഠ​​​ന​​​വും പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്നു. പ​​​ര​​​മ്പ​​​രാ​​​ഗ​​​ത​​​മാ​​​യി സ്ത്രീ​​​ക​​​ൾ അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളും കൂ​​​ട്ടു​​​കാ​​​രു​​​മാ​​​യ മ​​​റ്റു സ്ത്രീ​​​ക​​​ളോ​​​ട് ത​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ പ​​​ങ്കി​​​ടു​​​ക പ​​​തി​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ അ​​​ത്ത​​​രം സം​​​ഭാ​​​ഷ​​​ണ​​ങ്ങ​​​ളൊ​​​ന്നും ന​​​ട​​​ക്കു​​​ന്നി​​​ല്ല. ന​​​ട​​​ന്നാ​​​ൽ ത​​​ന്നെ അ​​​ഞ്ചു​​​മി​​​നി​​​റ്റി​​​ന​​​പ്പു​​​റ​​​മ​​​തു നീ​​​ണ്ടുപോ​​​കു​​​ന്നു​​​മി​​​ല്ല.

ഇ​​​സ്രേ​​​​ലി ച​​​രി​​​ത്ര​​​കാ​​​ര​​​നും ചി​​​ന്ത​​​ക​​​നു​​​മാ​​​യ യൂ​​​വ​​​ൽ നോ​​​ഹ് ഹ​​​രാ​​​രി, അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ‘ഹോ​​​മോ ദേയൂ​​​സ്’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് ശ്ര​​​ദ്ധി​​​ക്കു​​​ക. യു​​​ദ്ധ​​​ങ്ങ​​​ളി​​​ൽ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രു ല​​​ക്ഷം പോലും ആ​​​ളു​​​ക​​​ൾ മ​​​രി​​​ക്കു​​​ന്നി​​​ല്ല! പ​​​ക്ഷേ, ഡയ​​​ബ​​​റ്റി​​​സ്കൊ​​​ണ്ട് എ​​​ട്ടു ല​​​ക്ഷ​​​വും റോ​​​ഡപ​​​ക​​​ട​​​ങ്ങ​​​ളി​​​ൽ പ​​​ന്ത്ര​​​ണ്ടു ല​​​ക്ഷ​​​വും മ​​​രി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ങ്കി​​​ലും ന​​​മ്മെ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് മ​​​റ്റൊ​​​രു ക​​​ണ​​​ക്കാ​​​ണ്. വാ​​​ർ​​​ധ​​​ക്യ​​​സഹ​​​ജ​​​മാ​​​യ ഒ​​​റ്റ​​​പ്പെ​​​ട​​​ൽ​​കൊ​​​ണ്ടു മ​​​രി​​​ക്കു​​​ന്ന​​​ത് പ​​​ത്തു​​​ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ളാ​​​ണ​​​ത്രേ!
എ​​​ട്ടു ​മു​​​ത​​​ൽ അ​​​ൻപതു വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ചെ​​​യ്യേ​​​ണ്ട ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളു​​​ണ്ട്. സ്വ​​​ന്തം അ​​​നു​​​ഭ​​​ത്തി​​​ന്‍റെ തിരി​​​ച്ച​​​റി​​​വി​​​ൽനി​​​ന്നാ​​​ണ് ഞാ​​​നി​​​തു പ​​​റ​​​യു​​​ന്ന​​​ത്.

എ​​​ന്തൊ​​​ക്കെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ൾ നേ​​​രി​​​ട്ടാ​​​ലും രാ​​​വി​​​ലെ ഒ​​​ന്ന്-​​ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​ർ ന​​​ട​​​ക്ക​​​ണം. അ​​​ത് ന​​​മ്മു​​​ടെ വീ​​​ട്ടി​​​നു പു​​​റ​​​ത്തു​​​ത​​​ന്നെ​​​യാ​​​വു​​​ക​​​യും വേ​​​ണം. ഭാ​​​ര്യ​​​യും ഭ​​​ർ​​​ത്താ​​​വും ഒ​​​രു​​​മി​​​ച്ചോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​മാ​​​യോ ന​​​ട​​​ത്ത​​​മാ​​​വാം. ഒ​​​രു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം ന​​​ട​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ക്കി​​​ലോ മ​​​റ്റെ​​​വി​​​ടെ​​​യെ​​​ങ്കി​​​ലു​​​മോ​​​യി​​​രു​​​ന്ന് അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ര​​​സ്പ​​​രം സം​​​സാ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക. ഇ​​​ങ്ങ​​​നെ ചെ​​​യ്യു​​​മ്പോ​​​ൾ ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​ക​​​ത്ത് ന​​​മു​​​ക്കു​​​ണ്ടാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ സ്‌​​​ട്രെ​​​സ് ലെ​​​വ​​​ൽ ന​​​മ്മ​​​ള​​​റി​​​യാ​​​തെ ത​​​ന്നെ താ​​​ഴേ​​​ക്കു വ​​​രും.

മ​​​റ്റൊ​​​രു കാ​​​ര്യം, ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ​​​ത് മൂ​​​ന്നു പേ​​​രോ​​​ടെ​​​ങ്കി​​​ലും ദി​​​വ​​​സ​​​വും ഫോ​​​ണി​​​ലൂ​​​ടെ സം​​​സാ​​​രി​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ്. പൂ​​​ർ​​​വ​​​കാ​​​ല സു​​​ഹൃ​​​ത്തു​​​ക്ക​​​ളോ ബ​​​ന്ധു​​​ക്ക​​​ളോ മ​​​ക്ക​​​ളോ പേ​​​ര​​​ക്കി​​​ടാ​​​ങ്ങ​​​ളോ, ആ​​​രോ ആ​​​വ​​​ട്ടെ അ​​​വ​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ൾ അ​​​വ​​​ർ​​​ക്കും ന​​​മു​​​ക്കും ന​​​ല്ല ഫീ​​​ൽ ഉ​​​ണ്ടാ​​​വും. ഈ ​​​സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​മ്മു​​​ടെ പ​​​ല പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​വ​​​ർ വ​​​ഴി​​​കാ​​​ട്ടി​​​യാ​​​യി മാ​​​റാം. അ​​​തോ​​​ടൊ​​​പ്പം ന​​​മ്മു​​​ടെ മാ​​​ന​​​സി​​​ക പി​​​രി​​​മു​​​റു​​​ക്ക​​​ത്തി​​​ന് അ​​​യ​​​വു​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്യും.

കൂ​​ടാ​​തെ, ന​​​മ്മു​​​ടെ അ​​​ത്താ​​​ഴസ​​​മ​​​യ​​​ത്തെ​​​ങ്കി​​​ലും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഫോ​​​ണെ​​​ല്ലാം മാ​​​റ്റി​​​വ​​​ച്ച് വീ​​​ട്ടി​​​ലു​​​ള്ള എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ളും ഒ​​​രു​​​മി​​​ച്ചി​​​രു​​​ന്ന് ആ ​​​ദി​​​വ​​​സ​​​ത്തി​​​ൽ എ​​​ന്തൊ​​​ക്കെ സം​​​ഭ​​​വി​​​ച്ചു എ​​​ന്നു പ​​​ങ്കു​​​വ​​​യ്ക്കു​​​ക. പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട വി​​​ഷ​​​യം ഉ​​​ണ്ടെ​​​ങ്കി​​​ൽ കു​​​ട്ടി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും പ​​​ര​​​സ്പ​​​ര സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണം. ദൈ​​​നം​​​ദി​​​ന പ്ര​​​ശ്‌​​​ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​യി ന​​​മ്മ​​​ൾ ആ ​​​സ​​​മ​​​യ​​​ത്തെ വി​​​നി​​​യോ​​​ഗി​​​ക്ക​​​ണം. ആ​​​ദ്യ കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​മു​​​ക്ക് നി​​​ർ​​​ബ​​​ന്ധി​​​ക്കേ​​​ണ്ടി വ​​​ന്നേ​​​ക്കാം. എ​​​ങ്കി​​​ലും അ​​​തി​​​നു സ​​​മ​​​യ​​​വും താ​​​ത്പ​​​ര്യ​​​വും ക​​​ണ്ടെ​​​ത്തി​​​യേ മ​​​തി​​​യാ​​​വൂ.

തീ​​ൻ​​മേ​​ശ​​ക​​ളി​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ൺ നി​​​യ​​​ന്ത്ര​​​ണം ര​​​ക്ഷി​​​താ​​​ക്ക​​​ൾ ഉ​​റ​​പ്പാ​​ക്ക​​ണം. രാ​​​ത്രി ഉ​​​റ​​​ങ്ങു​​​ന്ന​​​തി​​​നു മു​​​മ്പ് ഫോ​​​ൺ ബെ​​​ഡ്റൂ​​​മി​​​ൽ​​നി​​​ന്നു മാ​​​റ്റി ഒ​​​രു പൊ​​​തു​​​സ്ഥ​​​ല​​​ത്ത് സൂ​​​ക്ഷി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​രും വ്യ​​​വ​​​സ്ഥ​​​യു​​​ണ്ടാ​​​ക്ക​​​ണം. എ​​​ട്ടു മു​​​ത​​​ൽ പ​​​തി​​​നേ​​​ഴു വ​​​യ​​​സു​​വ​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ൾ ക​​​ഴി​​​യു​​​ന്ന​​​തും ഒ​​​രു മ​​​ണി​​​ക്കൂ​​​ർ മാ​​​ത്ര​​​മേ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ​​​പാ​​​ടു​​​ള്ളൂ എ​​​ന്ന കാ​​​ര്യം അ​​​വ​​​രോ​​​ട് നി​​​ര​​​ന്ത​​​രം പ​​​റ​​​ഞ്ഞു​​കൊ​​​ണ്ടേ​​​യി​​​രി​​​ക്ക​​​ണം. ഒ​​​രു ദി​​​വ​​​സ​​​മ​​​ല്ലെ​​​ങ്കി​​​ൽ മ​​​റ്റൊ​​​രു ദി​​​വ​​​സം ഇ​​​തി​​​ന്‍റെ ഫ​​​ലം കു​​​ട്ടി​​​യി​​​ൽ ഉ​​​ണ്ടാ​​​വു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​ണ്. ര​​​ക്ഷി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്ക് മാ​​​തൃ​​​ക​​​യാ​​​ക​​​ണം.

പു​​​തി​​​യ പ​​​ഠ​​​നം പ​​​റ​​​യു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ൽ ര​​​ക്ഷി​​​താ​​​ക്ക​​​ൾ അ​​​ഞ്ചു​​​മ​​​ണി​​​ക്കൂ​​​റും കു​​​ട്ടി​​​ക​​​ൾ നാ​​​ലു മ​​​ണി​​​ക്കൂ​​​റും മൊ​​​ബൈ​​​ൽ ഫോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കു​​​ട്ടി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത് ര​​​ക്ഷി​​​താ​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് എ​​​ന്താ​​​യാ​​​ലും ന​​​ല്ല​​​താ​​​വു​​​മ​​​ല്ലോ എ​​​ന്നു​​​ ക​​​രു​​​തി​​​യാ​​​ണ് തങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത​​​ത്രെ! കു​​​ട്ടി​​​ക​​​ൾ വീ​​​ട്ടി​​​ൽ ഇ​​​ല്ലാ​​​ത്ത സ​​​മ​​​യ​​​ത്ത് ര​​​ക്ഷി​​​താ​​​ക്ക​​​ൾ അ​​​വ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ മൊ​​​ബൈ​​​ലി​​​ൽ നോ​​​ക്കു​​​ന്ന​​​താ​​​വും ഉ​​​ചി​​​തം. കു​​​ട്ടി​​​ക​​​ൾ കൂ​​​ടെ​​​യു​​​ള്ള​​​പ്പോ​​​ൾ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ എ​​​ന്ന​​​ത് പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കാ​​​ൻ ര​​​ക്ഷി​​​താ​​​ക്ക​​​ളും ശ്ര​​​ദ്ധി​​​ക്ക​​​ണം. ഒ​​​റ്റ​​​പ്പെ​​​ട​​​ലി​​​ലേ​​​ക്കു മ​​​നു​​​ഷ്യ​​​രെ എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ക്കു​​​ന്ന​​​ത് സെ​​​ൽ​​​ഫ് ഫോ​​​ൺ ആ​​​ണ് എ​​​ന്നു ന​​​മ്മ​​​ൾ തി​​​രി​​​ച്ച​​​റി​​​യ​​​ണം.

മാ​​​സ​​​ത്തി​​​ൽ ഒ​​​രു ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും ന​​​മ്മ​​​ൾ കു​​​ടും​​​ബ​​​സ​​​മേ​​​തം ഔ​​​ട്ടിം​​ഗി​​​നു നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും പോ​​​ക​​​ണം. ബ​​​ന്ധു​​​ക്ക​​​ളു​​​ടെ​​​യോ സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യോ വീ​​​ട്ടി​​​ലോ റെ​​​സ്റ്റ​​റ​​​ന്‍റു​​ക​​​ളി​​​ലോ സി​​​നി​​​മ​​​യ്ക്കോ പാ​​​ർ​​​ക്കി​​​ലോ ബീ​​​ച്ചി​​​ലോ എ​​​വി​​​ടെ വേ​​​ണ​​​മെ​​​ങ്കി​​​ലും മാ​​​റിമാ​​​റി ആ​​​വാം. അ​​​പ്പോ​​​ൾ ആ​​​രൊ​​​ക്കെ​​​യൊ ന​​​മു​​​ക്കൊ​​​പ്പ​​​മു​​​ണ്ട് എ​​​ന്ന തോ​​​ന്ന​​​ൽ വ​​​രി​​​ക​​​യും ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ർ​​​ധി​​​ക്കു​​​ക​​​യും ഭ​​​യം ഒ​​​ഴി​​​വാ​​​കു​​​ക​​​യും ചെ​​​യ്യും.

മു​​​ക​​​ളി​​​ൽ പ​​​റ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ന​​​മു​​​ക്ക് ഏ​​​കാ​​​ന്ത​​​ത മാ​​​റ്റാ​​​നും സ്ട്ര​​​സ് ലെ​​​വ​​​ൽ താ​​​ഴേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​നും ക​​​ഴി​​​യും. അ​​​തോ​​​ടൊ​​​പ്പം കു​​​ട്ടി​​​ക​​​ളു​​​ടെ ജീ​​​വി​​​തം മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നും സാ​​​ധി​​​ക്കും. രോ​​​ഗ​​​ങ്ങ​​​ൾ​​കൊ​​​ണ്ട് ന​​​മു​​​ക്കു മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചേ​​​ക്കാം. പ​​​ക്ഷേ ഏ​​​കാ​​​ന്ത​​​ത കൊ​​​ണ്ട് ന​​​മ്മ​​​ൾ മ​​​ര​​​ണ​​​ത്തെ ക്ഷ​​​ണി​​​ച്ചു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടോ?

Tags : Loneliness kills people Rishimozhi

Recent News

Corehub Up