ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ ദ​ർ​ശ​ന​ങ്ങ​ൾ ആ​ത്മീ​യ​ത​യി​ലെ പു​തി​യ​വെ​ളി​ച്ചം: ഗ​വ​ർ​ണ​ർ
Tuesday, May 7, 2024 6:59 AM IST
പോ​ത്ത​ൻ​കോ​ട്: ന​വ​ജ്യോ​തി​ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ ജീ​വി​ത​വും ഉ​പ​ദേ​ശ​ങ്ങ​ളും ഭാ​ര​ത​ത്തി​ന്‍റെ മ​ഹ​ത്താ​യ ആ​ത്മീ​യ പാ​ര​മ്പ​ര്യ​ത്തെ ഓ​ർ​മിപ്പി​ക്കു​ന്ന​താ​ണെ​ന്നും ഗു​രു​ദ​ർ​ശ​ന​ങ്ങ​ൾ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ആ​ത്മീ​യ​ത​യി​ലെ പു​തി​യ​പ്ര​കാ​ശ​മാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്നും ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചാ​മ​ത് ന​വ​ഒ​ലി ജ്യോ​തി​ർ​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെയ്യുക​യാ​യി​രു​ന്നു ഗവർണർ.

ശാ​ന്തി​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ആ​ല​യ​മാ​ണ് ശാ​ന്തി​ഗി​രി. വാ​ക്കാ​ണ് സ​ത്യം, സ​ത്യ​മാ​ണ് ഗു​രു, ഗു​രു​വാ​ണ് ദൈ​വം എ​ന്ന ഗു​രു​വ​ച​ന​മാ​ണ് ഈ ​ആ​ധ്യാ​ത്മി​ക കേ​ന്ദ്ര​ത്തി​ന്‍റെ ചൈ​ത​ന്യമെന്നു മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞു​കൊ​ണ്ട് ഗു​രു​വി​ന്‍റെ സ്മ​ര​ണ​ക​ൾ​ക്ക് മു​ന്നി​ൽ സാ​ദ​ര​പ്ര​ണാ​മ​ങ്ങ​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ഗവ ർണർ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​ധ്യക്ഷ​ത വഹിച്ചു.

ജാ​തി​മ​ത​ഭേ​ദ​മെന്യേ മ​നു​ഷ്യ​ന്‍റെ ന​ന്മ ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക് നാ​ട് കൂ​ടു​ത​ൽ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന ഉ​ദ്ദേശ​ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് ശാ​ന്തി​ഗി​രി​യെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. എം.​വി​ന്‍​സന്‍റ് എംഎ​ല്‍​എ, ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന​ത​പ​സ്വി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​നത​പ​സ്വി, ജ​ന​നി കൃ​പ ജ്ഞാ​നത​പ​സ്വി​നി എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ അ​ഞ്ചു​മ​ണി​യു​ടെ ആ​രാ​ധ​ന​യോ​ടെ പ്രാ​ർ​ത്ഥ​നാ​ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യി. സ​ന്ന്യാ​സ സം​ഘ​ത്തി​ന്‍റെ​യും നി​യു​ക്ത​രാ​യ​വ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ താ​മ​ര​പ​ർ​ണ​ശാ​ല​യി​ൽ പ്ര​ത്യേ​ക പു​ഷ്പാ​ജ്ഞ​ലി ന​ട​ന്നു. വി​വി​ധ സ​മ​ർ​പ്പ​ണ​ങ്ങ​ൾ​ക്കും​ശേ​ഷം അ​ന്ന​ദാ​ന​വും ന​ട​ന്നു.