ഹൈടെക്ക് റോഡ് നിർമാണം: കരമന വഴി വെള്ളറടയിൽ എത്തുമോ ‍?
Tuesday, May 7, 2024 6:59 AM IST
വെ​ള്ള​റ​ട: ക​ര​മ​ന മു​ത​ല്‍ വെ​ള്ള​റ​ട വ​രെ നീ​ളു​ന്ന ഹൈ​ടെ​ക് റോ​ഡി​നാ​യു​ള്ള കാ​ത്തി​രി​പ്പ് ഇന്നും തു​ട​രു​ക​യാ​ണ്. ന​ഗ​ര പ്ര​ദേ​ശ​ത്തു നി​ന്ന് മ​ല​യോ​ര മേ​ഖ​ല​യി​ലേ​യ്ക്ക് നീ​ളു​ന്ന റോ​ഡിലെ ഗ​താ​ഗ​ത തി​ര​ക്ക് കു​റ​യ്ക്കാ​​നും, മ​ല​യോ​ര മേഖലകളിലേക്ക് വേ​ഗ​ത്തി​ല്‍ എ​ത്തി​ച്ചേ​രാ​നു​മു​ള്ള എ​ളു​പ്പ​മാ​ര്‍​ഗമാ​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്.​

ഒന്നാം പിണറായി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ക​ര​മ​ന​ മു​ത​ല്‍ വെ​ള്ള​റ​ട ​വ​രെ നീ​ളു​ന്ന ഹൈ​ടെ​ക് റോ​ഡ് നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​ന​മു​ണ്ടാ​യ​ത്. കി​ഫ്ബി ഫ​ണ്ട് ല​ഭ്യ​മാ​ക്കി തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ ഒ​ന്നാം റീ​ച്ച് നി​ര്‍​മാ​ണം​ പോ​ലും പൂ​ര്‍​ത്തീ​ക​രി​ക്കാന്‍ ​ഇ​തു​വ​രെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നാ​യി​ട്ടി​ല്ല.

മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​യി​ട്ടും പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൊ​തു​ങ്ങി​യ വെ​ള്ള​റ​ട ജം​ഗ്ഷ​ന്‍ വി​ക​സ​നം ഹൈ​ടെ​ക് റോ​ഡി​ലൂ​ടെ എ​ത്തു​മോ​യെ​ന്ന ചോ​ദ്യം ബാ​ക്കി​യാ​കു​ക​യാ​ണ്. പൂ​ജ​പ്പു​ര, പേ​യാ​ട്, കാ​ട്ടാ​ക്ക​ട, ക​ള്ളി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​ര​മ​ന വെ​ള്ള​റ​ട റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി റോ​ഡ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ക​മ്പ​നി ഓ​ഫ് കേ​ര​ള (റി​ക്ക്)​യു​മാ​യി ചേ​ര്‍​ന്ന് സ്ഥ​ല​മെ​ടു​പ്പ് ഊ​ര്‍​ജി​ത​മാ​ക്ക​ണം.

225.3 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കുക​യെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​തെന്നും ഇതിനിടെ നാട്ടുകാർ ആക്ഷേപം ഉയർ ത്തുന്നു.

നി​ല​വി​ലു​ള്ള സം​സ്ഥാ​ന പാ​ത​ക​ളും, പ്ര​ധാ​ന ജി​ല്ലാ റോ​ഡു​ക​ളും മെ​ച്ച​പ്പെ​ടു​ത്തി മി​ക​ച്ച​തും അ​ത്യാ​ധു​നി​ക​വു​മാ​യ റോ​ഡ് ശൃം​ഖ​ല വി​ക​സി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന റോ​ഡ് മെ​ച്ച​പ്പെ​ടു​ത്ത​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നതി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് നേ​ര​ത്തെ റ​വ​ന്യൂ വ​കു​പ്പ് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍, 35.5 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ക​ര​മ​ന കു​ണ്ട​മ​ണ്‍​ക​ട​വ് റോ​ഡി​ന്‍റെ 5.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍​പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

മ​റ്റി​ട​ങ്ങ​ളി​ലെ സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥ​ല​മു​ട​മ​ക​ളും റ​വ​ന്യൂ വ​കു​പ്പും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ര​ണ്ടു​വ​രി​പ്പാ​ത മാ​ത്ര​മേ ഉ​ദ്ദേ​ശി​ക്കു​ന്നു​ള്ളൂ എങ്കി​ലും ര​ണ്ടാ​യി​ര​ത്തില​ധി​കം വാ​ണി​ജ്യ, പാ​ര്‍​പ്പി​ട കെ​ട്ടി​ട​ങ്ങ​ള്‍ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തു​മാ​യി സ്ഥി​തി ചെ​യ്യു​ന്ന​തിനാ​ല്‍ സ്ഥ​ല​മെ​ടു​പ്പിന് ത​ട​സം സൃ​ഷ്ടി​ക്കു​ന്നു.

മൂ​ന്ന് റീ​ച്ചു​ക​ളി​ലു​ള്ള പ​ദ്ധ​തി മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. നേ​ര​ത്തെ 10.4651 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. മു​ഴു​വ​ന്‍ ഭാ​ഗ​ത്തും അ​തി​ര്‍​ത്തി​ക്ക​ല്ലു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​ദ്ധ​തി​യി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ആ​ദ്യ 20 കി​ലോ​മീ​റ്റ​റും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 15.5 കി​ലോ​മീ​റ്റ​റും പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നായി​രു​ന്നു പ്ര​ഖ്യാ​പ​നം. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്ക​നുസൃ​ത​മാ​യി ഓ​ട​ക​ള്‍, ന​ട​പ്പാ​ത​ക​ള്‍, തെ​രു​വ് വി​ള​ക്കു​ക​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് റോ​ഡ് ന​വീ​ക​രി​ക്കു​മെ​ങ്കി​ലും ഇ​ത് ര​ണ്ടുവ​രി പാ​ത​യാ​യി നി​ല​നി​ര്‍​ത്തും.

തി​രു​വ​ന​ന്തപു​രം കാ​ട്ടാ​ക്ക​ട റോ​ഡി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ക​യ​യും മ​ല​യോ​ര​ത്തെ കേ​ര​ളാ-​ത​മി​ഴ്‌​നാ​ട് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള വെ​ള്ള​റ​ട വ​രെ​യും വേ​ഗ​ത്തി​ലെ​ത്താ​നും ക​ഴി​യും. ക​ര​മ​ന​മു​ത​ല്‍ വെ​ള്ള​റ​ട​വ​രെ​യാ​യി 35.5 കി​ലോ​മീ​റ്റ​റു​ള്ള നി​ല​വി​ലെ റോ​ഡി​നെ വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ റോ​ഡ് വീ​തി​കൂ​ട്ടാ​നാ​യി 10.46 ഹെ​ക്ട​ര്‍ ഭൂ​മി സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം .ഇ​ത്ര​യു​മായി​ട്ടും ക​ര​മ​ന​-പൂ​ജ​പ്പു​ര ഒ​ന്നാം റീ​ച്ചി​ന്‍റെ പ​ണി​ക​ള്‍​പോ​ലും പൂ​ര്‍​ത്തീ​യാക്കാനായിട്ടില്ല .​ ഹൈ​ടെ​ക് റോ​ഡ് പ​ദ്ധ​തി നാ​ലു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പിക്കു​ന്ന​താ​ണ്.

ക​ര​മ​ന​യി​ല്‍​ നി​ന്ന് ആ​രം​ഭി​ച്ച് പൂ​ജ​പ്പു​ര, പേ​യാ​ട്, മ​ല​യി​ന്‍​കീ​ഴ്, കാ​ട്ടാ​ക്ക​ട, ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വ​ഴി വെ​ള്ള​റ​ട​വ​രെ എ​ത്തു​ന്ന പ​ദ്ധ​തി​ പ്ര​കാ​രം ക​ര​മ​ന​മു​ത​ല്‍ കാ​ട്ടാ​ക്ക​ട വ​രെ​യു​ള്ള റീ​ച്ചി​ന്‍റെ സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും കാ​ട്ടാ​ക്ക​ട മു​ത​ല്‍ വെ​ള്ള​റ​ട​ വ​രെ​യു​ള്ള ഭാ​ഗ​ത്തെ പ​ഠ​നം ന​ട​ന്നി​ട്ടി​ല്ല.

റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ല​ത്തിന്‍റെ ​അ​തി​ര്‍​ത്തി തി​ട്ട​പ്പെ​ടു​ത്തി ക​ല്ലി​ട​ല്‍ ന​ട​ന്നി​ട്ട് മൂ​ന്നു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി.