72 കാ​ര​ൻ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Tuesday, May 7, 2024 10:17 PM IST
വ​ലി​യ​തു​റ: വ​യോ​ധി​ക​നെ കി​ണ​റ്റി​നു​ള​ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​രി​ക്ക​കം പ​മ്പ് ഹൗ​സ് റോ​ഡി​ല്‍ പു​തു​വ​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ൽ സു​രേ​ഷ് ച​ന്ദ്ര​നെ​യാ​ണ് (72) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.50 ഓ​ടു​കൂ​ടി​യാ​ണ് വീ​ട്ടു​കാ​ര്‍ ഇ​ദ്ദേ​ഹം കി​ണ​റ്റി​ല്‍ കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ന്‍ ത​ന്നെ വി​വ​രം ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പേ​ട്ട പോ​ലീ​സി​നു കൈ​മാ​റി. സു​രേ​ഷ് ച​ന്ദ്ര​ന്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച സാ​ഹ​ച​ര്യം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ചെ​യ്ത ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു കൊ​ടു​ത്തു.