സോ​മ​സാ​ഗ​ര​ത്തി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി പെ​രു​മ്പ​ഴു​തൂ​ര്‍ ബാ​ങ്ക്: പ​ന്ന്യ​ന്‍
Wednesday, May 8, 2024 6:42 AM IST
വെ​ള്ള​റ​ട: പെ​രു​മ്പ​ഴു​തൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചി​രു​ന്ന സ്ഥി​ര​നി​ക്ഷേ​പം തി​രി​കെ ല​ഭി ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ​ചെ​യ്ത സോ​മ​സാ​ഗ​ര​ത്തി​ന്‍റെ വീ​ട് പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.

നി​ക്ഷേ​പ​ക​നു തു​ക മ​ട​ക്കി കി​ട്ടാ​ന്‍ ആ​ത്മ​ഹ​ത്യ​ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ബാ​ങ്കി​ലു​ള്ള​തെ​ന്നു പ​ന്ന്യ​ന്‍ പ​റ​ഞ്ഞു. ഗൃ​ഹ​നാ​ഥ​നെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ടു കു​ടും​ബം അ​നാ​ഥ​മാ​ക്കി​യ​തി​നു​ശേ​ഷം നി​ക്ഷേ​പ​ത്തു​ക തി​രി​ച്ചു ന​ല്‍​കി മാ​ന്യ​ന്മാ​രാ​യി ന​ട​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷം സ​മ്മ​തി​ക്കി​ല്ല. മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി ബാ​ങ്കാ​ണ്. അ​തി​നാ​ല്‍ ഗ​വ​ണ്‍​മെ ന്‍റി​ന്‍റേ​യും വ​കു​പ്പി​ന്‍റേ​യും ഭാ​ഗ​ത്തു​നി​ന്നും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നു പ​ന്ന്യ​ന്‍ കു​ടും​ബ​ത്തി​ന് ഉ​റ​പ്പ് ന​ല്‍​കി.

സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി ​ശ്രീ​കു​മാ​ര്‍, സി​പി​ഐ മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി എ​സ്. രാ​ഘ​വ​ന്‍ നാ​യ​ര്‍, മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം വി.​ഐ. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സി​പി​എം അ​മ​ര​വി​ള ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, സി​പി​ഐ ടൗ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ആ​ര്‍.​ടി. സ​ന​ല്‍ രാ​ജ്, എ​സ്.​എ​സ്. ഷെ​റി​ന്‍, ഇ. ​സ്റ്റാ​ന്‍​ലി ജോ​സ്, ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.