പോ​ത്ത​ൻ​കോ​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു തീ ​പി​ടി​ച്ചു
Wednesday, May 8, 2024 6:52 AM IST
പോ​ത്ത​ൻ​കോ​ട്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ടി​പ്പ​ർ ലോ​റി​ക്കു തീ​പി​ടി​ച്ചു. വി​ഴി​ഞ്ഞം പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് പാ​റ​ക്ക​ല്ല് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യുടെ എൻജിനാണ് തീ​പി​ടി​ച്ച​ത്.​

തീ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ അ​രു​ണ്‍, വാ​ഹ​നം നി​ർ​ത്തി പു​റ​ത്തി​റ​ങ്ങിയതിനാൽ ദുരന്തമൊഴിവായി. തുടർന്ന് ഫ​യ​ർ എ​ക്സി​റ്റിം​ഗ്യൂ​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

ക​ഴ​ക്കൂ​ട്ടം സ്റ്റേ​ഷ​നി​ലെ ര​ണ്ട് ഫ​യ​ർ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തെ​ത്തിയാണ് പിന്നീട് തീ​യ​ണ​ച്ചത്. ഡീ​സ​ൽ ടാ​ങ്കി​ലേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ട​ം ഒ​ഴി​വാ​ക്കി​. ഷോ‍​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.