വീ​ടി​നു​ള്ളി​ല്‍ അ​ക​പ്പെ​ട്ട വ​യോ​ധി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, May 8, 2024 6:52 AM IST
വ​ലി​യ​തു​റ: വെ​ട്ടു​കാ​ട് പള്ളി ക്കുസ​മീ​പം വാതിൽ ലോ​ക്കാ​യ​തി​നെ തു​ട​ര്‍​ന്നു വീ​ടി​നു​ള​ളി​ല്‍ അ​ക​പ്പെ​ട്ട വ​യോ​ധി​ക​യെ ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. വെ​ട്ടു​കാ​ട് ശാ​ലോം വീ​ട്ടി​ല്‍ എ​ലി​ലീ​ന്‍ (80) ആ​ണ് വീ​ട്ടി​നു​ള്ളില​ക​പ്പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അഞ്ചരയോടെയാ​യി​രു​ന്നു സം​ഭ​വം. വാതിൽ തു​റ​ക്കാ​ന്‍ ക​ഴി​യാ​ത്തവി​ധം ലോ​ക്കാ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ വി​വ​രം ചാ​ക്ക ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻത​ന്നെ സീ​നി​യ​ര്‍ എ​ഫ്ആ​ര്‍​ഒ ജി.വി. രാ​ജേ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ഫ്ആ​ര്‍​ഒമാ​രാ​യ ജോ​സ്, നി​സാം, മു​കേ​ഷ് കു​മാ​ര്‍, ഹോം​ഗാ​ര്‍​ഡ് ബി.​എ​സ്. ബി​ജു എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സേ​നാം​ഗ​ങ്ങ​ളെ​ത്തി വാതിൽ തു​റ​ന്നു വ​യോ​ധി​ക​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.