സ്വകാര്യ അഗതി മന്ദിരത്തിൽനിന്നു കാണാതായ ആളെ കണ്ടെത്തി
Wednesday, May 8, 2024 6:52 AM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​രി​ലെ സ്വ​കാ​ര്യ അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ നി​ന്നു കാ​ണാ​താ​യ​താ​യ യു​വാ​വി​നെ ക​ണ്ടെ​ത്തി. വി​ഴി​ഞ്ഞം വി​ല്ലേ​ജി​ൽ കോ​ട്ട​പ്പു​റം ക​ട​യ്ക്കു​ളം കോ​ള​നി​യി​ൽ പ​നി​യ​ടി​മ (28) യെ​യാ​ണ് ഇ​ന്ന​ലെ വി​ഴി​ഞ്ഞം​നോ​മാ​ൻ​സ് ലാ​ന്‍റിൽനി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ​നി​യ​ടിമ​യെ വി​ട്ട​യ​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് മ​ന്ദി​ര​ത്തിന്‍റെ ചു​മ​ത​ല​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് ഇ​യാ​ൾ ര​ക്ഷപ്പെ​ട്ട​ത്. അ​ഗ​തി​മ​ന്ദി​ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് പ്രാ​ർ​ഥന ന​ട​ക്കു​ന്ന​തി​നാ​ൽ പു​റ​കു​വ​ശ​ത്തെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​യി​രി​ക്കാം പ​നി​യ​ടി​മ പു​റ​ത്തേ​യ്ക്ക് പോ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.

ഇ​ക്ക​ഴി​ഞ്ഞ 16ന് ​വി​ഴി​ഞ്ഞം പോ​ലീ​സാ​ണ് പ​നി​യ​ടി​മ​യെ വെ​ങ്ങാ​നൂ​ർ സി​സി​ലി​പു​ര​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ എ​ത്തി​ച്ച​ത്. ബന്ധുക്ക​ളു​മാ​യി അ​ടു​പ്പ​മി​ല്ലാ​തെ അ​ല​ഞ്ഞു തി​രി​യു​ന്ന പ​നി​യ​ടി​മ മാ​ന​സി​ക വി​ഭ്രാ​ന്തി​യു​ള്ള ആ​ളാ​ണെ​ന്നും വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.