ന​ഗ​ര​സ​ഭ​യി​ല്‍ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം: ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
Friday, May 10, 2024 5:31 AM IST
നി​ല​മ്പൂ​ര്‍: ന​ഗ​ര​സ​ഭ​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മ്പൂ​ര്‍ ജ​ല അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ന​ഗ​ര​സ​ഭ​യും ജ​ല അ​ഥോ​റി​റ്റി​യും ചേ​ര്‍​ന്ന് ചാ​ലി​യാ​റി​ന് കു​റു​കെ ത​ട​യ​ണ കെ​ട്ടി പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി​യ​ത്.

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍ ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ്‌​ലൈ​ന്‍ ക​ണ​ക്ഷ​നെ മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന 4500 ലേ​റെ വ​രു​ന്ന ഗാ​ര്‍​ഹി​ക ഗു​ണ​ഭോ​ക്താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ക്കി ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കാ​ല​മാ​യി നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ശു​ദ്ധ​ജ​ല വി​ത​ര​ണം മു​ട​ങ്ങി കി​ട​ക്കു​ക​യാ​ണ്. രൂ​ക്ഷ​മാ​യ വേ​ന​ല്‍ ചൂ​ട് കാ​ര​ണം പു​ഴ വ​റ്റി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ഇ​ല്ലാ​ത്ത​ത് കാ​ര​ണ​മാ​ണ് പ​മ്പ് ചെ​യ്യാ​ന്‍ സാ​ധി​ക്കാ​ത്ത​ത് എ​ന്നാ​ണ് ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നു​ള്ള വി​ശ​ദീ​ക​ര​ണം.

ഉ​പ​രോ​ധ സ​മ​രം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സൈ​ഫു ഏ​നാ​ന്തി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എം.​എ​സ്. ആ​ഷി​ഫ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് മ​യ്യ​ന്താ​ന്നി, അ​ജി​ന്‍ കു​ള​ക്ക​ണ്ടം, കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മൂ​ര്‍​ഖ​ന്‍ മാ​നു, സ​ന്തോ​ഷ് കു​ള​ക്ക​ണ്ടം, കെ​എ​സ്‌​യു നേ​താ​ക്ക​ള്‍ ശി​ബി​ല്‍, ഫ​ന്‍​സ​ബ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് നി​സാ​ര്‍ ആ​ലു​ങ്ങ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.