ജ​യ​ശ്രീ സ്കൂ​ളി​ന് 41 ഫു​ൾ എ ​പ്ല​സും 100 ശ​ത​മാ​നം വി​ജ​യ​വും
Thursday, May 9, 2024 7:45 AM IST
പു​ൽ​പ്പ​ള്ളി: ജ​യ​ശ്രീ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ഇ​ത്ത​വ​ണ​യും 100 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 144 കു​ട്ടി​ക​ളി​ൽ 41 പേ​ർ ഫു​ൾ എ ​പ്ല​സ് നേ​ടി. ഏ​ഴു കു​ട്ടി​ക​ൾ​ക്ക് ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ളി​ലും പ​ത്തൊ​ന്പ​ത് കു​ട്ടി​ക​ൾ​ക്ക് എ​ട്ട് വി​ഷ​യ​ങ്ങ​ളി​ലും ഫു​ൾ എ ​പ്ല​സ് ല​ഭി​ച്ചു. വി​ജ​യി​ക​ളെ സ്കൂ​ൾ പി​ടി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം അ​ഭി​ന​ന്ദി​ച്ചു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​വി. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ കെ.​ആ​ർ. ജ​യ​റാം, ഹെ​ഡ്മാ​സ്റ്റ​ർ പി.​ആ​ർ. സു​രേ​ഷ്, പ്രി​ൻ​സി​പ്പ​ൽ കെ.​ആ​ർ. ജ​യ​രാ​ജ്, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നി റി​ക്സ​ണ്‍, അ​ധ്യാ​പ​ക​രാ​യ പി.​കെ. രാ​ജ​ൻ, സി.​എ​സ്. ബി​ജീ​ഷ, വി.​ആ​ർ. ര​വീ​ന്ദ്ര​ൻ, പ്ര​വീ​ണ്‍ ജേ​ക്ക​ബ്, ഷി​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.