പുനലൂർ :സൂപ്പർ സോണിക് ആഴ്ചപ്പതിപ്പിന്റെ 45-ാംവാർഷികാഘോഷം മേയ് ഒന്നിന് നടക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുള്ളത്. പുന്നല അച്ചൻപടി സൂപ്പർ സോണിക് മിനി ഓഡിറ്റോറിയത്തിലാണ് വാർഷികാഘോഷം സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9.30 മുതൽ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി ഡ്രോയിംഗ് മത്സരം ,11 മുതൽ വയോജനക്കൂട്ടായ്മ , ഉച്ചയ്ക്ക് ഒന്നിന് ഭക്ഷണം ,ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം പുനലൂർ നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത ഉദ്ഘാടനം ചെയ്യും. അഡ്വ.പി.എസ്. ചെറിയാൻ അധ്യക്ഷത വഹിക്കും.
മാനേജിംഗ് എഡിറ്റർ തോമസ് കുഞ്ഞുകുഞ്ഞ് മുഖ്യ പ്രഭാഷണം നടത്തും .എം.ജെ. ജോൺ സ്മരണിക പ്രകാശന കർമം റവ.ഷാജി.കെ. തോമസ് നിർവഹിക്കും. നവകേരള സുവനീർ ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ പ്രകാശനം ചെയ്യും.
പിറവന്തൂർ സോമരാജൻ ,കെ. ധർമ്മരാജൻ ,പിറവന്തൂർ ഗോപാലകൃഷ്ണൻ അഡ്വ.ഷൈജൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രസംഗിക്കും. എം.എ.മുഹമ്മദ് ,കെ.വി.പിള്ള ,അജീഷ് കുമാർ ,മോഹൻദാസ് , ഡാനിയേൽ ജോൺ ,ആനന്ദ് രാജൻ ,ഷണ്മുഖം , ജയപ്രകാശ് ,സഹദേവൻ ,പ്രതാപൻ തുടങ്ങിയവർ പ്രസംഗിക്കും.
തുടർന്ന് വിൽസൺ മാത്യു ,അഞ്ചൽ ദേവരാജൻ ,തുളസി കോട്ടുക്കൽ എന്നിവരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. മത്സരവിജയികൾക്ക് കവിയും മാധ്യമ പ്രവർത്തകനുമായ അനിൽ പന്തപ്ലാവ് സമ്മാനങ്ങൾ വിതരണം ചെയ്യും.
പത്രസമ്മേളനത്തിൽ തോമസ് കുഞ്ഞുകുഞ്ഞ് ,അഡ്വ.പി. എസ്. ചെറിയാൻ ,കെ.ധർമ്മരാജൻ, തോമസ് കുഞ്ഞുകുഞ്ഞ് ,ഡാനിയേൽ ജോൺ ,മോഹൻദാസ് എന്നിവർ പങ്കെടുത്തു.