കു​ള​ത്തൂ​പ്പു​ഴ വി​ല്ലുമ​ല​യി​ൽ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന്
Wednesday, May 8, 2024 11:25 PM IST
കു​ള​ത്തൂ​പ്പു​ഴ :വ​ന​മേ​ഖ​ല​യി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്ട​വ​രു​ടെ ആ​രോ​ഗ്യ​പ​ര​മാ​യ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നും കേ​ര​ള വ​ന​വ​കു​പ്പും സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​യി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഇ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്നു .

രാ​വി​ലെഒന്പതുമു​ത​ൽ വി​ല്ലു​മ​ല ട്രൈ​ബ​ൽ എ​ൽ പി ​സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ ജ​ന​റ​ൽ മെ​ഡി​സി​ൻ, ശി​ശു​രോ​ഗ വി​ഭാ​ഗം, നേ​ത്ര​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ഇ ​എ​ൻ ടി ,​ഓ​ർ​ത്തോ പി​ഡി​യാ​ക് , എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​റു​ടെ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തും.

രോ​ഗം നി​ർ​ണ​യ​ത്തി​നാ​യി ലാ​ബ് സൗ​ക​ര്യ​വും മ​രു​ന്ന് വി​ത​ര​ണ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.