സെ​ന്‍റ് ജോ​ സ​ഫ് മ​ല​ങ്ക​ര ജി​ല്ലാ ദൈ​വാ​ല​യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
Friday, May 10, 2024 11:08 PM IST
പു​ന​ലൂ​ർ: സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ജി​ല്ലാ ദൈ​വാ​ല​യ​ത്തി​ൽ ന​വീ​ക​രി​ച്ച മ​ദ്ബ​ഹ​യു​ടെ കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് ദൈ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.

അ​ടൂ​ർ ലൈ​ഫ് ലൈ​ൻ മ​ൾ​ട്ടി സ്‌​പെ​ഷാ​ലി​റ്റി ഹോ​സ്പി​റ്റ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക്യാ​മ്പ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഒന്പതിന് ​ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​പു​ഷ്പ​ല​ത ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജോ​ജോ .കെ . ​എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .

കാ​ർ​ഡി​യോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, അ​സ്ഥി​രോ​ഗം, ഗൈ​ന​ക്കോ​ള​ജി, ശ്വാ​സ​കോ​ശ​വി​ഭാ​ഗം, ന്യൂ​റോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണെ​ന്ന് ജി​ല്ലാ വി​കാ​രി ഫാ.​ഡോ .ജോ​ൺ സി.​സി, ട്ര​സ്റ്റി അ​നു ജോ​ർ​ജ്, സെ​ക്ര​ട്ട​റി ര​ജി പു​ന്നാ​ര എ​ന്നി​വ​ർ അ​റി​യി​ച്ചു.​ ആ​ദ്യം പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 200 പേ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ബു​ക്കിം​ഗി​ന് 9847281577 , 9074599207 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.