കോ​ഴ​ഞ്ചേ​രി - കു​മ്പ​നാ​ട് 33 കെ​വി ലൈനിൽ ഇ​ന്നു മു​ത​ല്‍ വൈ​ദ്യു​തി ക​ട​ത്തി​വി​ടും
Friday, May 10, 2024 3:41 AM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി - കു​മ്പ​നാ​ട് 33 കെ​വി വൈ​ദ്യു​ത​ലൈ​നി​ലൂ​ടെ ഇ​ന്നു​മു​ത​ല്‍ പ​രീ​ക്ഷ​ണാ​ർ‌​ഥം വൈ​ദ്യു​തി ക​ട​ത്തി​വി​ടും. കോ​ഴ​ഞ്ചേ​രി 110 കെ​വി സ​ബ്‌​സ്‌​റ്റേ​ഷ​ന്‍ മു​ത​ല്‍ ത​റ​യി​ല്‍​മു​ക്ക്, ആ​റ​ന്‍​മു​ള, കോ​ഴി​പ്പാ​ലം, ആ​ഞ്ഞി​ലി​മൂ​ട്, മാ​ടോ​ലി​പ്പ​ടി, പൂ​വ​ത്തൂ​ര്‍, മ​ര​ങ്ങാ​ട് ഡൈ​മു​ക്ക് വ​ഴി കു​മ്പ​നാ​ട് 33 സ​ബ്‌​സ്‌​റ്റേ​ഷ​ന്‍ വ​രെ​യാ​ണ് ലൈ​ന്‍ വ​ലി​ച്ചി​ട്ടു​ള്ള​ത്.

പ​രീ​ക്ഷ​ണാ​ർ​ഥം ഇ​ന്നു​മു​ത​ല്‍ ഏ​തു നി​മി​ഷ​വും ലൈ​നി​ലൂ​ടെ വൈ​ദ്യ​തി ക​ട​ത്തി​വി​ടാം. ഈ ​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തെ​ങ്കി​ലും പ്ര​വൃ​ത്തി​ക​ള്‍ കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ മു​ന്‍​കൂ​ര്‍ അ​നു​മ​തി ഇ​ല്ലാ​തെ ചെ​യ്യ​രു​തെന്നു കോ​ഴ​ഞ്ചേ​രി സ​ബ്ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.