അ​രു​വി​ത്തു​റ കോ​ള​ജ് പാ​ലം ജം​ഗ്ഷ​നി​ൽ വെ​ള്ള​ക്കെ​ട്ട്
Sunday, June 11, 2023 1:46 AM IST
ഈ​രാ​റ്റു​പേ​ട്ട: മ​ഴ പെ​യ്താ​ൽ പാലാ-​ഈ​രാ​റ്റു​പേ​ട്ട റോ​ഡി​ൽ അ​രു​വി​ത്തു​റ കോ​ള​ജ് പാലം ജം​ഗ്ഷ​ൻ തോ​ടാ​​യി മാ​റും. വെള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന​തു ഗ​താ​ഗ​ത ത​ട​സ​ത്തി​നു കാ​ര​ണ​മാ​കുന്നു.

റോ​ഡി​ലെ ഓ​ട​യും മീ​ന​ച്ചി​ലാ​റ്റി​ലേ​ക്കു​ള്ള ക​ലു​ങ്കും അ​ട​ഞ്ഞ​താ​ണു പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണം. വ​ലി​യ മഴ പെ​യ്താ​ൽ റോ​ഡ് മു​ഴു​വ​ൻ വെ​ള്ള​ക്കെ​ട്ടാ​ണ്. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡി​ന്‍റെ പകു​തി ഭാ​ഗം വ​രെ വെ​ള്ളം ക​യറും. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​ത് പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​ട​ഞ്ഞ ഓ​ട​യും ക​ലു​ങ്കും എ​ത്ര​യും വേ​ഗം വൃ​ത്തി​യാ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.