ഹോ​ളി മാ​ഗി ഇ​ട​വ​ക​യു​ടെ ദ്വിശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Sunday, May 12, 2024 1:54 AM IST
മ​ണി​മ​ല: ഹോ​ളി മാ​ഗി ഇ​ട​വ​ക​യു​ടെ ദ്വി ​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ജൂ​ബി​ലി വി​ളം​ബ​ര റാ​ലി വി​കാ​രി ഫാ. ​മാ​ത്യു താ​ന്നി​യ​ത്ത് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നെ​ല്ലി​ത്താ​നം കു​രി​ശ​ടി​യി​ൽ നി​ന്ന് ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യി വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ രൂ​പ​വും വ​ഹി​ച്ച് മ​ണി​മ​ല ഹോ​ളി​മാ​ഗി ദേ​വാ​ല​യ​ത്തി​ലേ​ക്കു ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​ലും റം​ശാ പ്രാ​ർ​ഥ​ന​യി​ലും നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ഇ​ന്ന് രാ​വി​ലെ 8.30ന് ​ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. 10ന് ​ജൂ​ബി​ലി പ​താ​ക ഉ​യ​ർ​ത്തും.

തു​ട​ർ​ന്ന് എ​ൽ​എ​ൽ​പി സ്കൂ​ളി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി സ്മാ​ര​ക മ​ന്ദി​രം ശി​ലാ​സ്ഥാ​പ​നം, ജൂ​ബി​ലി ആ​ഘോ​ഷ​ളു​ടെ ഉ​ദ്ഘാ​ട​നം, ജൂ​ബി​ലി കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട് സ്വീ​ക​രി​ക്ക​ൽ എ​ന്നി​വ​യും മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി നി​ർ​വ​ഹി​ക്കും. വി​കാ​രി ജ​ന​റാ​ൾ ഫാ. ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 50, 25 വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​പ്പ​റ​മ്പി​ൽ ആ​ദ​രി​ക്കും. നൂ​റു​മേ​നി വ​ച​ന​പാ​ഠ​മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​വും വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന് ന​ട​ക്കും.