രാ​ജേ​ന്ദ്ര​നെതി​രേ സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം
Friday, May 10, 2024 4:00 AM IST
മൂ​ന്നാ​ർ: നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന മു​ൻ എംഎ​ൽഎ ​എ​സ്. രാ​ജേ​ന്ദ്ര​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മൂ​ന്നാ​റി​ലെ സിപിഎം ​പ്രാ​ദേ​ശി​ക നേ​തൃ​ത്വം. എ​സ്. രാ​ജേ​ന്ദ്ര​ൻ പാ​ർ​ട്ടി​യെ ചാ​രിനി​ന്നു സ​ഹ​താ​പ ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം മൂ​ന്നാ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.കെ. വി​ജ​യ​ൻ ആ​രോ​പി​ച്ചു.

രാ​ജേ​ന്ദ്ര​ൻ ക​ള്ളപ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്. പാ​ർ​ട്ടി​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ രാ​ജേ​ന്ദ്ര​ന് അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും പാ​ർ​ട്ടി​യി​ലെ​ത്തി പ്ര​വ​ർ​ത്തി​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

രാ​ജേ​ന്ദ്ര​ന്‍റ കൂ​ടെ നി​ൽ​ക്കു​ന്ന​വ​രെ പാ​ർ​ട്ടി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണം അ​ടി​സ്ഥാ​നര​ഹി​ത​മാ​ണ്. രാ​ജേ​ന്ദ്ര​നൊ​പ്പം ആ​ളു​ക​ൾ ഇ​ല്ലെ​ന്നും സി​പി​എമ്മിൽ ​ഉ​ള്ള​വ​ർ ഇ​പ്പോ​ഴും പാ​ർ​ട്ടി​യി​ൽത​ന്നെ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.