ആലുവയിൽ 12 കാരനെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷബാധ
Thursday, May 9, 2024 4:33 AM IST
ആ​ലു​വ: ആ​ലു​വ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം 12 കാ​ര​നെ ക​ടി​ച്ച നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​ലു​വ വീ​ണ്ടും പേ​പി​ടി​ച്ച നാ​യ​ക​ളു​ടെ ഭീ​ഷ​ണി​യി​ലാ​യി. ഒ​രു മാ​സം മു​മ്പ് ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​വ​ച്ച് തെ​രു​വു​നാ​യ വ​ഴി​യാ​ത്ര​ക്കാ​രാ​യ 13 പേ​രെ ക​ടി​ച്ച​തി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു. ഇ​താ​ണ് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക പ​ര​ത്തി​യി​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലെ മാ​ധ​വ​പു​രം കോ​ള​നി​യി​ലെ 12 കാ​ര​നെ തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​യ​ൽ​വാ​സി​യു​ടെ വ​ള​ർ​ത്തു നാ​യ ക​ടി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം നാ​യ ച​ത്തു. നാ​യ​യെ ഇ​ന്ന​ലെ മ​ണ്ണു​ത്തി വെ​റ്റി​ന​റി കോ​ള​ജി​ൽ നാ​യ​യെ പോ​സ്റ്റ്മാ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പേ​വി​ഷ ബാ​ധ​യു​ണ്ടെ​ന്ന സ്ഥി​രീ​ക​ര​ണം ല​ഭി​ച്ച​ത്. ഈ ​നാ​യ ഉ​ട​മ​യെ​യും അ​യ​ൽ വീ​ട്ടി​ലെ പൂ​ച്ച​യെ​യും ക​ടി​ച്ച​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.