പ്ല​സ് ടു: ഇ​ത്ത​വ​ണ​യും ജി​ല്ല ഒ​ന്നാ​മ​ത്
Friday, May 10, 2024 4:29 AM IST
കൊ​ച്ചി: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​യി​ല്‍ ഇ​ത്ത​വ​ണ​യും ഒ​ന്നാ​മ​താ​യി എ​റ​ണാ​കു​ളം. 84.12 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ വി​ജ​യം. 196 സ്‌​കൂ​ളു​ക​ളി​ലാ​യി 31,562 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 26,551 പേ​ര്‍ വി​ജ​യി​ച്ചു. 3689 പേ​ര്‍ മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. ആ​റു വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ഴു​വ​ന്‍ മാ​ര്‍​ക്കും സ്വ​ന്ത​മാ​ക്കി.

ടെ​ക്‌​നി​ക്ക​ൽ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 76 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ വി​ജ​യം. 434 പേ​രി​ല്‍ 333 പേ​ര്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. 34 പേ​ര്‍​ക്ക് മു​ഴു​വ​ന്‍ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് ഗ്രേ​ഡു​ണ്ട്. 57 ശ​ത​മാ​ന​മാ​ണ് ഓ​പ്പ​ണ്‍ സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യം. 1260 പേ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 722 പേ​ര്‍ യോ​ഗ്യ​ത നേ​ടി. 23 പേ​ര്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി.

കൊ​മേ​ഴ്‌​സി​ല്‍ തൃ​ക്കാ​ക്ക​ര കാ​ര്‍​ഡി​ന​ല്‍ എ​ച്ച്എ​സ്എ​സി​ലെ ഫി​ദ റൈ​ഹാ​ന്‍ 1200 മാ​ര്‍​ക്കും സ്വ​ന്ത​മാ​ക്കി. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ജി​ല്ല​യി​ലെ ഏ​ക നേ​ട്ട​മാ​ണി​ത്. ശി​വ​ഗം​ഗ രാ​ജേ​ഷ് (ഗ​വ.​ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് എ​റ​ണാ​കു​ളം),

നി​മി​ഷ ഷി​നോ​ബ് (ഗ​വ.​ എ​ച്ച്എ​സ്എ​സ് മു​ള​ന്തു​രു​ത്തി), ഇ​ന്ദു ല​ക്ഷ്മി ടി.​എ​സ് (കെ​പി​എം എ​ച്ച്എ​സ്എ​സ് പൂ​ത്തോ​ട്ട), കെ.​ ഹി​ത സി​ജു (സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സ് എ​റ​ണാ​കു​ളം), ഫ​ര്‍​സീ​ന്‍ ന​സീ​ര്‍ (എ​സ്എ​ന്‍ എ​ച്ച്എ​സ്എ​സ് നോ​ര്‍​ത്ത് പ​റ​വൂ​ര്‍) എ​ന്നി​വ​ര്‍ സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ 1200 മാ​ര്‍​ക്കും നേ​ടി.

എ​ട്ട് സ്‌​കൂ​ളു​ക​ള്‍ക്ക് 100 ശ​മ​താ​നം വി​ജ​യം

കൊ​ച്ചി: പ്ല​സ് ടു ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ ജി​ല്ല​യി​ല്‍ എ​ട്ടു സ്‌​കൂ​ളു​ക​ള്‍ 100 ശ​മ​താ​നം വി​ജ​യം നേ​ടി. 182 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ ആ​ലു​വ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ്, സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് മൂ​വാ​റ്റു​പു​ഴ (156), നി​ര്‍​മ​ല ഇ​എം​എ​ച്ച്എ​സ്എ​സ് ആ​ലു​വ (24), വി​ദ്യാ​ധി​രാ​ജ വി​ദ്യാ​ഭ​വ​ന്‍ ആ​ലു​വ (139), സെ​ന്‍റ് ജോ​സ​ഫ്‌​സ് ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് ക​റു​കു​റ്റി (118),

വി​മ​ല മാ​താ എ​ച്ച്എ​സ്എ​സ് ക​ദ​ളി​ക്കാ​ട് (118), മാ​ര്‍ അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സ് തു​റ​വൂ​ര്‍ (110), സെ​ന്‍റ് ക്ല​യ​ര്‍ ഓ​റ​ല്‍ സ്‌​കൂ​ള്‍ ഫോ​ര്‍ ദ ​ഡ​ഫ് മാ​ണി​ക്യ​മം​ഗ​ലം (24) എ​ന്നീ സ്‌​കൂ​ളു​ക​ള്‍​ക്കാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ന്‍ പേ​രെ​യും ജ​യി​പ്പി​ക്കാ​നാ​യ​ത്. അ​തേ​സ​മ​യം ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ളി​ലൊ​ന്നി​നും 100 ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യി​ല്ല.