സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ തെ​ര​ഞ്ഞെ​ടു​പ്പ് നാളെ
Tuesday, May 14, 2024 6:13 AM IST
മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​നെ നാ​ളെ തെ​ര​ഞ്ഞെ​ടു​ക്കും. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന പ്ര​മീ​ള ഗി​രീ​ഷ് കു​മാ​റി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കൗ​ണ്‍​സി​ല​ർ സ്ഥാ​ന​ത്തു​നി​ന്നും അ​യോ​ഗ്യ​യാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

നി​ല​വി​ൽ 4 പേ​രാ​ണ് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യി​ലു​ള്ള​ത്. 15ന് ​മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​റാ​ണ് വ​ര​ണാ​ധി​കാ​രി. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഒ​രേ വോ​ട്ടാ​ണ് ല​ഭി​ക്കു​ന്ന​തെ​ങ്കി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ആ​യി​രി​ക്കും ചെ​യ​ർ​പേ​ഴ്സ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക. മാ​ർ​ച്ച് ഏ​ഴിനാ​ണ് പ്ര​മീ​ളയെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​യാ​ക്കി​യ​ത്. യു​ഡി​എ​ഫി​ൽ നി​ന്നും മ​ത്സ​രി​ച്ച പ്ര​മീ​ള ഗി​രീ​ഷ്കു​മാ​ർ പി​ന്നീ​ട് എ​ൽ​ഡി​എ​ഫി​നൊ​പ്പം ചേ​ർ​ന്ന് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണാ​വു​ക​യാ​യി​രു​ന്നു.