നി​ർ​മ​ലഹൃ​ദ​യ​ത്തോ​ടെ ക​ർ​ത്താ​വി​നെ സ്വീ​ക​രി​ച്ച് ജീ​വി​ക്ക​ണം: മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ
Friday, May 10, 2024 1:08 AM IST
കാ​ഞ്ഞി​ര​പ്പു​ഴ: സ​ജീ​വ​മാ​യ പ്രാ​ർ​ഥ​ന​യും വി​ശ്വാ​സ​വും അ​ർ​പ്പി​ച്ചു​കൊ​ണ്ട് നി​ർ​മ​ല ഹൃ​ദ​യ​ത്തോ​ടെ ക​ർ​ത്താ​വി​നെ സ്വീ​ക​രി​ച്ച് ജീ​വി​ക്ക​ണ​മെ​ന്ന് പാ​ല​ക്കാ​ട് രൂ​പ​ത ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

കാ​ഞ്ഞി​രം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ 16 കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ തി​രു​ക്ക​ർ​മ​ത്തി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. നേ​ര​ത്തെ ഫൊ​റോ​ന വി​കാ​രി ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​വി​ൽ വ​ർ​ഗീ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ ഷി​ന്‍റോ മാ​വ​റ​യി​ൽ, ജെ​ക്കോ പോ​ൾ വ​ട​ക്കേ​ത്ത​ല പൂ​വ്വ​ത്തി​ങ്ക​ൽ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.