x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ ഫെ​സ്റ്റി​വ​ലി​ൽ പോ​യി​ട്ട് ആ​രും ശ്ര​ദ്ധി​ച്ചെ​ന്ന് പ​രി​ഹാ​സം; വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി​യു​മാ​യി ആ​ലി​യ


Published: May 16, 2026 02:23 PM IST | Updated: May 16, 2026 02:23 PM IST

കാ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ റെ​ഡ്കാ​ർ​പെ​റ്റി​ലെ​ത്തി​യ ന​ടി ആ​ലി​യ ഭ​ട്ടി​നെ അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളും ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സും അ​വ​ഗ​ണി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ആ​ഗോ​ള ബ്രാ​ൻ​ഡാ​യ ലൊ​റി​യ​ൽ പാ​രി​സി​ന്‍റെ ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ഗ്ലോ​ബ​ൽ അം​ബാ​സ​ഡ​റാ​യാ​ണ് ആ​ലി​യ ഇ​ത്ത​വ​ണ കാ​ൻ​സി​ന്‍റെ വേ​ദി​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ റെ​ഡ് കാ​ർ​പെ​റ്റി​ൽ താ​ര​ത്തെ അ​വ​ഗ​ണി​ച്ചു​വെ​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ​ക​ളും പു​റ​ത്തി​റ​ങ്ങി.

ത​ന്‍റെ കാ​ൻ​സ് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച ആ​ലി​യ​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പോ​സ്റ്റി​ന് താ​ഴെ, എ​ന്തൊ​രു ക​ഷ്ട​മാ​ണി​ത്, ആ​രും നി​ങ്ങ​ളെ അ​വി​ടെ ശ്ര​ദ്ധി​ച്ചി​ല്ല​ല്ലോ! എ​ന്ന് പ​രി​ഹ​സി​ച്ച ഒ​രാ​ൾ​ക്ക് താ​രം ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

അ​തി​ൽ എ​ന്തി​നാ​ണ് വി​ഷ​മി​ക്കു​ന്ന​ത് പ്രി​യ​പ്പെ​ട്ട​വ​നേ? നീ ​എ​ന്നെ ശ്ര​ദ്ധി​ച്ച​ല്ലോ!" എ​ന്നാ​യി​രു​ന്നു ആ​ലി​യ ന​ൽ​കി​യ മ​റു​പ​ടി.

അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ മു​ൻ​പ് ഇ​ന്ത്യ​യു​ടെ മു​ഖ​മാ​യി മാ​റി​യ ഐ​ശ്വ​ര്യ റാ​യ്, ദീ​പി​ക പ​ദു​കോ​ൺ എ​ന്നി​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്ത് വ​ലി​യ രീ​തി​യി​ലു​ള്ള സൈ​ബ​ർ ആ​ക്ര​മ​ണ​മാ​ണ് ആ​ലി​യ നേ​രി​ട്ട​ത്.

Tags : Aalia Bhatt Cannes Festival criticism

Recent News

Corehub Up