x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രേ​ണു സു​ധി​ക്ക് കാ​ൻ​സ​റോ? രോ​ഗം സാ​ര​മാ​യി ബാ​ധി​ച്ചെ​ന്ന് ഫി​റോ​സ്  


Published: June 13, 2026 01:27 PM IST | Updated: June 13, 2026 01:29 PM IST

രേ​ണു സു​ധി ഒ​രു രോ​ഗ​ത്തോ​ട് പൊ​രു​തു​ക​യാ​ണെ​ന്നും രോ​ഗം സാ​ര​മാ​യി അ​വ​രെ ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി കേ​ര​ള ഹോം ​ഡി​സൈ​ൻ ഗ്രൂ​പ്പ് സ്ഥാ​പ​ക​നും സു​ധി​യു​ടെ പേ​രി​ൽ വീ​ട് വ​ച്ചു​ന​ല്‍​കാ​ന്‍ നേ​തൃ​ത്വം വ​ഹി​ച്ച​യാ​ളു​മാ​യ ഫി​റോ​സ്.

രേ​ണു​വി​ന് എ​തി​രെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ നി​റ​യു​ന്ന പ​രി​ഹാ​സ​ങ്ങ​ളും വി​മ​ർ​ശ​ന​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

‘‘സു​ഹൃ​ത്തു​ക്ക​ളേ, രേ​ണു ഇ​ന്ന് ഒ​രു വ​ലി​യ പോ​രാ​ട്ട​ത്തി​ന്‍റെ ന​ടു​വി​ലാ​ണ്. അ​ത്ര ചെ​റു​ത​ല്ലാ​ത്ത രോ​ഗ​ത്തോ​ട് അ​വ​ർ ധൈ​ര്യ​ത്തോ​ടെ പൊ​രു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​സു​ഖം മു​ൻ​കൂ​ട്ടി അ​റി​ഞ്ഞി​ട്ടും അ​തി​ന്‍റെ വേ​ദ​ന​യും ഭ​യ​വും മ​റ്റു​ള്ള​വ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തി​രി​ക്കാ​ൻ മ​ന​സി​ൽ ഒ​തു​ക്കി ചി​കി​ത്സ​യു​മാ​യി മു​ന്നോ​ട്ട് പോ​യ ഒ​രാ​ളാ​ണ് അ​വ​ർ.

ഇ​ന്ന് ല​ഭി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം രോ​ഗം കൂ​ടു​ത​ൽ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തു​ട​ർ ചി​കി​ത്സ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​നി​ക്ക് എ​ല്ലാ​വ​രോ​ടും ഒ​രു ചെ​റി​യ അ​ഭ്യ​ർ​ഥ​ന​യു​ണ്ട്. ദ​യ​വാ​യി നെ​ഗ​റ്റീ​വ് ക​മ​ന്റു​ക​ളും പ​രി​ഹാ​സ​ങ്ങ​ളും ഒ​ഴി​വാ​ക്കു​ക. ജീ​വി​തം ന​മ്മു​ക്ക് എ​ത്ര ദി​വ​സം ബാ​ക്കി​യു​ണ്ടെ​ന്ന് ആ​രും അ​റി​യി​ല്ല.

അ​തു​കൊ​ണ്ട് അ​വ​ർ​ക്ക് സ​ന്തോ​ഷം ന​ൽ​കു​ന്ന റീ​ലു​ക​ളും വീ​ഡി​യോ​ക​ളും അ​വ​ർ ചെ​യ്യ​ട്ടെ. അ​വ​രു​ടെ ആ ​കു​ഞ്ഞു സ​ന്തോ​ഷ​ങ്ങ​ൾ അ​വ​ർ ആ​ഘോ​ഷി​ക്ക​ട്ടെ.

അ​വ​രു​ടെ ചി​ല പ്ര​തി​ക​ര​ണ​ങ്ങ​ൾ മൂ​ലം ജീ​വി​ത​ത്തി​ൽ ഞാ​ന​ട​ക്കം പ​ല​രും ഇ​തി​നോ​ട​കം ത​ന്നെ ഒ​രു​പാ​ട് വേ​ദ​ന​ക​ളും ന​ഷ്ട​ങ്ങ​ളും നേ​രി​ട്ടി​ട്ടു​ണ്ട്. അ​തൊ​ന്നും മ​ന​സ്സി​ൽ വെ​ച്ച് പ്ര​തി​കാ​രം ചെ​യ്യാ​നോ, അ​വ​രു​ടെ അ​സു​ഖ​വി​വ​രം അ​റി​ഞ്ഞ് സ​ന്തോ​ഷി​ക്കാ​നോ എ​ന്‍റെ മ​ന​സ് എ​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ല. കാ​ര​ണം ഇ​ന്ന​ല്ലെ​ങ്കി​ൽ നാ​ളെ ന​മ്മ​ളൊ​ക്കെ​യും ഈ ​ഭൂ​മി​യോ​ട് വി​ട​പ​റ​യേ​ണ്ട​വ​രാ​ണ്.

അ​വ​ർ​ക്ക് സ​ഹ​താ​പം ആ​വ​ശ്യ​മി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ ഒ​രു മ​നു​ഷ്യ​നെ​ന്ന നി​ല​യി​ൽ ന​മു​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന​ത് അ​വ​രെ ഉ​പ​ദ്ര​വി​ക്കാ​തി​രി​ക്കു​ക എ​ന്ന​താ​ണ്. ഇ​ഷ്ട​മി​ല്ലെ​ങ്കി​ൽ അ​വ​രു​ടെ വീ​ഡി​യോ​ക​ൾ അ​വ​ഗ​ണി​ക്കാം. പ​ക്ഷേ ദ​യ​വാ​യി വേ​ദ​നി​പ്പി​ക്ക​രു​ത്.

ക​ഴി​യു​മെ​ങ്കി​ൽ അ​വ​ർ​ക്ക്‌ വേ​ണ്ടി പ്രാ​ർ​ത്ഥ​ന ന​ട​ത്തൂ. ചി​ല​പ്പോ​ൾ ഒ​രു ന​ല്ല വാ​ക്കും ഒ​രു പ്രാ​ർ​ത്ഥ​ന​യും മ​രു​ന്നു​ക​ളേ​ക്കാ​ൾ വ​ലി​യ ആ​ശ്വാ​സ​മാ​കാ​റു​ണ്ട്. രേ​ണു​വി​ന് ശ​ക്തി​യും ധൈ​ര്യ​വും ല​ഭി​ക്ക​ട്ടെ. ഈ ​പോ​രാ​ട്ട​ത്തി​ൽ അ​വ​ർ വി​ജ​യി​ക്ക​ട്ടെ. ’’–ഫി​റോ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

 

K-Rail Survey

നി​ര​വ​ധി ആ​ളു​ക​ളാ​ണ് രേ​ണു​വി​ന്‍റെ രോ​ഗാ​വ​സ്ഥ തി​ര​ക്കി ഫി​റോ​സി​ന്‍റെ കു​റി​പ്പി​ൽ ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. എ​ന്ത് അ​സു​ഖ​മാ​ണെ​ന്ന് അ​വ​രെ ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് കാ​ൻ​സ​ർ ആ​ണെ​ന്നാ​യി​രു​ന്നു ഫി​റോ​സി​ന്‍റെ മ​റു​പ​ടി.

Tags : Renu Sudhi sudhi kollam movie news

Recent News

Corehub Up