x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ എ​ഐ സി​നി​മ വാ​ഗ്ദ​ത്ത ഭൂ​മി റി​ലീ​സി​ന്

സെ​ബി മാ​ളി​യേ​ക്ക​ൽ
Published: June 13, 2026 01:46 PM IST | Updated: June 13, 2026 01:46 PM IST

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ സ​മ്പൂ​ർ​ണ എ​ഐ സി​നി​മ വാ​ഗ്ദ​ത്ത​ഭൂ​മി റി​ലീ​സി​ന്. വാ​ല​പ്പ​ൻ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഷാ​ജു വാ​ല​പ്പ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്രം സി​ദ്ദി​ഖ് പ​റ​വൂ​രാ​ണ് സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ ആ​ദ്യ എ​ഐ ആ​ര്‍​ട്ട്ഹൗ​സ് സി​നി​മ​യെ​ന്ന പ്ര​ത്യേ​ക​ത​യും വാ​ഗ്ദ​ത്ത​ഭൂ​മി​ക്കു സ്വ​ന്തം. പു​തു​ത​ല​മു​റ​യു​ടെ കു​ടി​യേ​റ്റ പ്ര​വ​ണ​ത കേ​ര​ള​ത്തെ വ​യോ​ധി​ക​രു​ടെ താ​ഴ്‌​വ​ര​യാ​യി മാ​റ്റു​ന്ന ഗൗ​ര​വ​ത​ര​മാ​യ സാ​മൂ​ഹി​ക ച​ർ​ച്ച​യാ​ണ് സി​നി​മ മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

ഭൂ​മി​യെ​ന്ന​ത് ഒ​രാ​ളു​ടെ സ്വ​ത്തും ആ​സ്തി​യും മാ​ത്ര​മ​ല്ല, ഓ​ർ​മ​യും വേ​രു​ക​ളും ആ​ത്മാ​വും ത​ന്നെ​യാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ചി​ത്രം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ക്ലാ​സി​ക് ലോ​ക സി​നി​മ​യു​ടെ ദൃ​ശ്യ​ഭാ​ഷ​യും ആ​ധു​നി​ക എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യും ചേ​ർ​ന്ന അ​പൂ​ർ​വ​മാ​യ സി​നി​മാ​റ്റി​ക് അ​നു​ഭ​വ​മാ​ണ് ചി​ത്രം സ​മ്മാ​നി​ക്കു​ന്ന​ത്.

കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ നി​ശ​ബ്ദ വേ​ദ​ന​യും ത​ല​മു​റ​ക​ളു​ടെ സ്വ​പ്ന​ങ്ങ​ളും പ്ര​കൃ​തി​യോ​ടു​ചേ​ര്‍​ന്ന മ​നു​ഷ്യ​ന്‍റെ അ​ടു​പ്പ​വും ആ​ഴ​ത്തി​ല്‍ സ്പ​ര്‍​ശി​ക്കു​ന്ന സി​നി​മ​യാ​ണ് വാ​ഗ്ദ​ത്ത​ഭൂ​മി.

ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് മോ​ഡ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഡോ. ​അ​ന​ശ്വ​ര, ഷാ​ജു വാ​ല​പ്പ​ൻ, സു​രേ​ഷ് നെ​ല്ലി​ക്കോ​ട്, നോ​യ​ൽ ഷാ​ജു, ജോ​സ് മാ​മ്പ​ള്ളി, ബ​ക്ക​ർ മാ​ട​വ​ന, ന​സീ​മ അ​റ​ക്ക​ൽ, നൗ​ഷാ​ദ് സാ​ഗ, റ​ഷീ​ദ് മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രാ​ണ്.

ക​ഥാ​സാ​രം

കേ​ര​ള​ത്തി​ലെ ഒ​രു മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ മ​ണ്ണും മ​ഴ​യും മ​ര​ങ്ങ​ളും ചേ​ര്‍​ന്ന് രൂ​പ​പ്പെ​ടു​ത്തി​യ ജീ​വി​ത​മാ​ണ് സോ​ള​മ​ന്റേ​ത്. ത​ല​മു​റ​ക​ളാ​യി കൈ​മാ​റി​വ​രു​ന്ന കൃ​ഷി​ഭൂ​മി​യും ഓ​ര്‍​മ​ക​ള്‍ നി​റ​ഞ്ഞ ത​റ​വാ​ട് വീ​ടും അ​ദ്ദേ​ഹ​ത്തി​ന് വെ​റു​മൊ​രു സ്ഥ​ല​മ​ല്ല, അ​ത് പി​താ​ക്ക​ന്മാ​രു​ടെ അ​ധ്വാ​ന​വും ആ​ത്മാ​വു​മാ​ണ്.

ഭാ​ര്യ ക്ലാ​ര​യോ​ടൊ​പ്പം സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​ഞ്ഞു​കൂ​ടു​ന്ന സോ​ള​മ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു കൊ​ടു​ങ്കാ​റ്റാ​യി മ​ക​ന്‍ സാം ​ക​ട​ന്നു​വ​രു​ന്നു.

തൊ​ഴി​ല്‍ തേ​ടി കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റി​യ സാം ​അ​വി​ടെ പു​തി​യ​ജീ​വി​തം കെ​ട്ടി​പ്പ​ടു​ക്കാ​നാ​യി സോ​ള​മ​ന്‍റെ പേ​രി​ലു​ള്ള വീ​ടും കൃ​ഷി​സ്ഥ​ല​വും വി​ല്‍​ക്കാ​ന്‍ സോ​ള​മ​ന്‍റെ അ​നു​വാ​ദം ചോ​ദി​ക്കാ​തെ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ടു​ന്നു. കാ​ന​ഡ​യി​ല്‍ സ്വ​ന്ത​മാ​യി വീ​ട് വാ​ങ്ങു​ന്ന​തി​നാ​ണ് സാം ​ഇ​പ്ര​കാ​രം ചെ​യ്യു​ന്ന​ത്. ഇ​തോ​ടെ നാ​ടു​വി​ട്ടു​പോ​കാ​ന്‍ ഇ​ഷ്ട​പ്പെ​ടാ​ത്ത സോ​ള​മ​നും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​സം​ഘ​ര്‍​ഷം ശ​ക്ത​മാ​കു​ന്നു.

Tags : AI film Vaagdatta Bhoomi

Recent News

Corehub Up