x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്: റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ പ​രാ​തി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 12, 2026 04:01 PM IST | Updated: August 12, 2026 04:01 PM IST

റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ൻ

ബി​ജെ​പി നേ​താ​വും ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​റു​മാ​യ റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​നെ​തി​രെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് പ​രാ​തി ന​ല്‍​കി ക​ണ്ട​ന്റ് ക്രി​യേ​റ്റ​ര്‍ വേ​ദ് ല​ക്ഷ്മി​യും ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍ അ​ഭി​ല്‍​ദേ​വും. വേ​ദ ല​ക്ഷ്മി​യി​ല്‍ നി​ന്നും 8 ല​ക്ഷം രൂ​പ​യും അ​ഭി​ല്‍​ദേ​വി​ല്‍ നി​ന്നും 45 ല​ക്ഷം രൂ​പ​യു​മാ​ണ് റോ​ബി​ന്‍ വാ​ങ്ങി​യ​ത്.

എ​ന്നാ​ല്‍ പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ ഹ​ണി ട്രാ​പ്പി​ല്‍ കു​രു​ക്കും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ് വേ​ദ് ല​ക്ഷ്മി​യും അ​ഭി​ല്‍​ദേ​വും ആ​രോ​പി​ക്കു​ന്ന​ത്. ചെ​റി​യ തു​ക​ക​ള്‍ ആ​യി വാ​ങ്ങി​യ ശേ​ഷം തി​രി​കെ ത​ന്ന് വി​ശ്വാ​സം ഉ​ണ്ടാ​ക്കി, പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി വ​ലി​യ തു​ക​ക​ള്‍ വാ​ങ്ങു​ക​യാ​യി​രു​ന്നു. സൗ​ഹൃ​ദ​ത്തി​ന്റെ പേ​രി​ലാ​ണ് പ​ണം ന​ല്‍​കി​യ​ത്. തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​റ​യു​ന്നു.

എ​ന്നാ​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ റോ​ബി​ന്‍ ത​ള്ളി. 42,53,500 ല​ക്ഷം രൂ​പ​യാ​ണ് ഇ​വ​ര്‍​ക്ക് കൊ​ടു​ക്കാ​നു​ണ്ടാ​യ​തെ​ന്നും 43,22,500 രൂ​പ താ​ന്‍ തി​രി​ച്ചു ന​ല്‍​കി എ​ന്നും 69,000 രൂ​പ തി​രി​ച്ചി​ങ്ങോ​ട്ട് ത​രാ​നു​ണ്ടെ​ന്നും റോ​ബി​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, റോ​ബി​ന്‍ പ​ണം വാ​ങ്ങി​യ​ത് സ​മ്മ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ഭി​ല്‍​ദേ​വ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. റോ​ബി​ന്റെ ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും വീ​ഡി​യോ​യു​മ​ട​ക്കം വേ​ദ് ല​ക്ഷ്മി​യും പു​റ​ത്തു​വി​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ റോ​ബി​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ക്കു​ക​യും പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

 

Tags :

Recent News

Corehub Up