x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൻ​സി​ബ​യ്ക്ക് തി​രി​ച്ച​ടി; ശ്വേ​ത മേ​നോ​ന്‍ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ക​ക്ഷി ചേ​രാ​നു​ള്ള അ​പേ​ക്ഷ ത​ള്ളി

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 12, 2026 09:19 AM IST | Updated: August 12, 2026 09:19 AM IST

അ​ന്‍​സി​ബ ഹ​സൻ

അ​ഡ്ഹോ​ക് ക​മ്മി​റ്റി​ക്കെ​തി​രാ​യ ശ്വേ​താ മേ​നോ​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്ന ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ അ​പേ​ക്ഷ എ​റ​ണാ​കു​ളം മു​ന്‍​സി​ഫ് കോ​ട​തി ത​ള്ളി. ര​മേ​ഷ് പി​ഷാ​ര​ടി ക​ണ്‍​വീ​ന​ര്‍ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നം ശ്വേ​ത ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് കോ​ട​തി താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്‍​സി​ബ കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ നീ​ക്കം ആ​രം​ഭി​ച്ച​ത്. അ​മ്മ സം​ഘ​ട​ന​യു​ടെ ഭ​ര​ണ​സ​മി​തി​യി​ല്‍ നി​ന്നു രാ​ജി​വ​ച്ച് പോ​യ അ​ന്‍​സി​ബ​യ്ക്ക് ഇ​ത്ത​ര​ത്തി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​നാ​കി​ല്ലെ​ന്ന് ശ്വേ​താ മേ​നോ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ന്‍​സി​ബ അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മ​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യ പ്ര​തി​കാ​ര​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ നീ​ക്ക​മെ​ന്നും കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ അ​ന്‍​സി​ബ​യ്ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്നും ശ്വേ​ത നേ​ര​ത്തെ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം, അ​ഡ്‌​ഹോ​ക് ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പോ​രാ​ട്ട​ത്തി​ല്‍ മു​ന്നോ​ട്ടു പോ​കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ര​മേ​ഷ് പി​ഷാ​ര​ടി​യും കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

Tags : Ansiba Shwetha Menon Court Plea

Recent News

Corehub Up