x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മേ​ട്ട​നാ​യി സെ​യ്ഫ്, വി​ല്ല​ൻ അ​ക്ഷ​യ് ഖാ​ൻ; പ്രി​യ​ദ​ർ​ശ​ന്‍റെ ഒ​പ്പം റീ​മേ​ക്ക് ടീ​സ​ർ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: August 12, 2026 02:19 PM IST | Updated: August 12, 2026 02:19 PM IST

ചിത്രത്തിന്‍റെ ടീസറിൽ നിന്നും

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി പ്രി​യ​ദ​ർ​ശ​ൻ ഒ​രു​ക്കി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം ‘ഒ​പ്പ’​ത്തി​ന്‍റെ ഹി​ന്ദി റീ​മേ​ക്ക് ടീ​സ​ർ എ​ത്തി. ‘ഹാ​യ്‌​വാ​ൻ’ എ​ന്നാ​ണ് സി​നി​മ​യ്ക്കു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സെ​യ്ഫ് അ​ലി ഖാ​ൻ ആ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച അ​ന്ധ​നാ​യ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ക. സ​മു​ദ്ര​ക്ക​നി അ​വ​ത​രി​പ്പി​ച്ച വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ക്ഷ​യ് കു​മാ​ർ എ​ത്തു​ന്നു.

ബൊ​മ്മ​ൻ ഇ​റാ​നി, ശ്രീ​യ പി​ൽ​ഗോ​ങ്ക​ർ, സ​യ്യാ​മി ഖേ​ർ, രാ​ജ്പാ​ൽ യാ​ദ​വ്, ഷ​രീ​ബ് ഹാ​ഷ്മി, രാ​ജേ​ഷ് ശ​ർ​മ, മ​നോ​ജ് ജോ​ഷി എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. ഛായാ​ഗ്ര​ഹ​ണം ദി​വാ​ക​ർ മ​ണി, സം​ഗീ​തം പ്രീ​തിം. സി​നി​മ​യു​ടെ വി​എ​ഫ്എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ പ്രി​യ​ദ​ർ​ശ​ന്‍റെ മ​ക​ൻ സി​ദ്ധാ​ർ​ഥ് പ്രി​യ​ദ​ർ​ശ​നാ​ണ്.

 

കൊ​ച്ചി​യി​ലാ​ണ് സി​നി​മ​യു​ടെ ആ​ദ്യ ഘ​ട്ട ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. ഊ​ട്ടി, മും​ബൈ എ​ന്നി​വി​ട​ങ്ങ​ളാ​ണ് മ​റ്റ് ലൊ​ക്കേ​ഷ​ൻ​സ്. മ​ല​യാ​ള​ത്തി​ലെ ക​ഥ​യു​ടെ അ​തേ പ​ക​ർ​പ്പാ​യ​ല്ല, ഒ​പ്പം ഹി​ന്ദി​യി​ലെ​ത്തു​ന്ന​ത്. ക​ഥ​യി​ലും ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യേ​ക്കും. 

നെ​ടു​മു​ടി വേ​ണു ചെ​യ്ത വേ​ഷം ചെ​യ്യു​ന്ന​ത് ബൊ​മ​ൻ ഇ​റാ​നി​യാ​ണ്. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ സാ​ബു സി​റി​ൽ. കെ​വി​എ​ൻ പ്രൊ​ഡ​ക്‌​ഷ​ന്‌​സ് ആ​ണ് നി​ർ​മാ​ണം. 17 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് സെ​യ്ഫ് അ​ലി​ഖാ​നും അ​ക്ഷ​യ് കു​മാ​റും ഒ​ന്നി​ക്കു​ന്ന​ത്. 2008ൽ ​റി​ലീ​സ് ചെ​യ്ത ‘ത​ഷാ​നി’​ലാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ചെ​ത്തി​യ​ത്. ചി​ത്രം സെ​പ്റ്റം​ബ​ർ 11ന് ​റി​ലീ​സി​നെ​ത്തും.

Tags : Haiwaan kshay Kumar Saif Ali Khan Priyadarshan

Recent News

Corehub Up