x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള വ​ധ​ഭീ​ഷ​ണി തു​ട​ർ​ക്ക​ഥ​യാ​കു​ന്നു; ആ​ശ​ങ്ക​യി​ൽ സി​നി​മാ​ലോ​കം

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 20, 2026 09:21 AM IST | Updated: November 20, 2026 03:48 PM IST

വധഭീഷണി ലഭിച്ച പ്രമുഖ താരങ്ങളിൽ ചിലർ

ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ തു​ട​ർ​ച്ച​യാ​യി വ​ധ​ഭീ​ഷ​ണി​ക​ൾ ഉ​യ​രു​ന്ന​ത് സി​നി​മാ​ലോ​ക​ത്ത് വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. മു​ൻ മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി ബാ​ബാ സി​ദ്ദി​ഖ് വ​ധ​ക്കേ​സി​ലെ പ്ര​തി​യാ​യ സീ​ഷ​ൻ അ​ക്ത​റി​ന്റെ പേ​രി​ൽ ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​ന് വ​ധ​ഭീ​ഷ​ണി ല​ഭി​ച്ച​താ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ സം​ഭ​വം.

സീ​ഷ​ൻ അ​ക്ത​റി​ന്‍റെ പേ​രി​ലാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മും​ബൈ പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇ​തി​ന് പി​ന്നി​ൽ അ​ക്ത​ർ ത​ന്നെ​യാ​ണോ അ​തോ മ​റ്റാ​രെ​ങ്കി​ലും അ​യാ​ളു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ സെ​യ്ഫ് അ​ലി ഖാ​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

സ​മീ​പ​കാ​ല​ത്താ​യി ബോ​ളി​വു​ഡി​ലെ നി​ര​വ​ധി പ്ര​മു​ഖ താ​ര​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ എ​ത്തി​യി​രു​ന്നു. ഈ ​മാ​സം ആ​ദ്യം ന​ട​ന്മാ​രാ​യ തു​ഷാ​ർ ക​പൂ​ർ, ആ​യു​ഷ്മാ​ൻ ഖു​റാ​ന എ​ന്നി​വ​ർ​ക്ക് അ​ജ്ഞാ​ത​രി​ൽ നി​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ ബം​ഗ​ളൂ​രു സ്വ​ദേ​ശി​യാ​യ വൈ​ഭ​വ് മി​ശ്ര (30) എ​ന്ന​യാ​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഐ​ഐ​ടി ബി​രു​ദ​ധാ​രി​യാ​യ ഇ​യാ​ൾ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കാ​ൻ നി​ർ​മ്മി​ത ബു​ദ്ധി ഉ​പ​യോ​ഗി​ച്ച​താ​യാ​ണ് വി​വ​രം.

ഇ​തി​ന് പു​റ​മെ ബോ​ളി​വു​ഡ് ഇ​തി​ഹാ​സം അ​മി​താ​ഭ് ബ​ച്ച​നും മ​ക​ൻ അ​ഭി​ഷേ​ക് ബ​ച്ച​നും നേ​രെ​യും അ​ടു​ത്തി​ടെ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. ഗു​ണ്ടാ​നേ​താ​വ് ഗോ​ൾ​ഡി ധി​ല്ല​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഇ​രു​വ​ർ​ക്കു​മെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ന​ട​ത്തി​യ ചി​ല പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് ഭീ​ഷ​ണി​ക്ക് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ഈ ​വി​ഷ​യ​ത്തി​ലും പൊ​ലി​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​മി​താ​ഭി​ന് നേ​രെ നി​രോ​ധി​ത വി​ഘ​ട​ന​വാ​ദ സം​ഘ​ട​ന​യാ​യ സി​ഖ്സ് ഫോ​ർ ജ​സ്റ്റി​സ് നേ​താ​വ് ഗു​ർ​പ​ത്വ​ന്ത് സിം​ഗ് പ​ന്നു​നി​ൽ നി​ന്ന് പു​തി​യ ഭീ​ഷ​ണി ഉ​യ​ർ​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ന​വം​ബ​ർ 19 മു​ത​ൽ 27 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ബ​ച്ച​ന്‍റെ മും​ബൈ​യി​ലെ വ​സ​തി​യാ​യ ജ​ൽ​സ​യ്ക്ക് മു​ന്നി​ൽ ഒ​ത്തു​കൂ​ടാ​ൻ പ​ന്നു​ൻ അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത​താ​യി​ട്ടാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഖാ​ലി​സ്ഥാ​ൻ ജ​ൽ​സ സം​ഘ​ടി​പ്പി​ക്കു​ന്ന​വ​ർ​ക്ക് 11 ല​ക്ഷം രൂ​പ പ്ര​തി​ഫ​ല​വും ഇ​യാ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

മും​ബൈ​യി​ലെ സി​ഖ് സ​മു​ദാ​യാം​ഗ​ങ്ങ​ളോ​ട് നി​ർ​ദ്ദി​ഷ്ട യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ​ന്നു​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മു​തി​ർ​ന്ന ന​ട​നെ ല​ക്ഷ്യം വെ​ച്ചു​കൊ​ണ്ട് ബ​ച്ച് ഗ​യേ യാ​ൻ ഫാ​സ് ഗ​യേ എ​ന്ന നി​ഗൂ​ഢ​മാ​യ വ​രി​യും സ​ന്ദേ​ശ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

1984 ഒ​ക്ടോ​ബ​ർ 31-ന് ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ വ​ധ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഈ ​ഭീ​ഷ​ണി​യി​ലും ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ബ​ച്ച​ൻ ന​ട​ത്തി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ അ​ദ്ദേ​ഹ​ത്തെ കു​റ്റ​പ്പെ​ടു​ത്താ​നാ​ണ് പ​ന്നു​ൻ ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​മി​താ​ഭ് ബ​ച്ച​ൻ നേ​ര​ത്തെ ത​ന്നെ നി​ഷേ​ധി​ച്ചി​ട്ടു​ള്ള​താ​ണ്.

ന​ട​ൻ ടൈ​ഗ​ർ ഷ്രോ​ഫും സ​മാ​ന​മാ​യ സു​ര​ക്ഷാ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. മും​ബൈ​യി​ലെ ജു​ഹു പ്ര​ദേ​ശ​ത്ത് ടൈ​ഗ​ർ ഷ്രോ​ഫി​ന്‍റെ കാ​റി​ന് നേ​രെ അ​ടു​ത്തി​ടെ ഉ​ണ്ടാ​യ വെ​ടി​വ​യ്പ്പ് വ​ലി​യ പ​രി​ഭ്രാ​ന്തി​യാ​ണ് സൃ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ൾ​ക്കി​ടെ ആ​മി​ർ ഖാ​ൻ, അ​ക്ഷ​യ് കു​മാ​ർ, ര​ൺ​വീ​ർ സിം​ഗ്, ദി​ൽ​ജി​ത് ദോ​സ​ഞ്ച് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​ക​ളോ സു​ര​ക്ഷാ ആ​ശ​ങ്ക​ക​ളോ നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​വ​യി​ൽ പ​ല സം​ഭ​വ​ങ്ങ​ളും അ​ന്വേ​ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്. അ​തേ​സ​മ​യം, ചി​ല ഭീ​ഷ​ണി​ക​ൾ വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ചു​രു​ങ്ങി​യ കാ​ല​ത്തി​നി​ടെ ഇ​ത്ര​യ​ധി​കം ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ​ക്ക് നേ​രെ ഭീ​ഷ​ണി​ക​ൾ ഉ​യ​രു​ന്ന​ത് അ​വ​രു​ടെ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഗൗ​ര​വ​മാ​യ ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. സം​ഭ​വ​ങ്ങ​ളു​ടെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് മും​ബൈ പൊ​ലി​സും മ​റ്റ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും വി​ഷ​യം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Tags : Death Threats Bollywood Stars Industry Bollywood saif ali khan amithabh bachan

Recent News

Corehub Up