x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധു​ര​ന്ധ​ര്‍ 2 ക്ലൈ​മാ​ക്‌​സി​ലെ റാ​സ്പു​ടി​ന്‍ ര​ഹ​സ്യം; ഷം​ഷാ​ദ് ഹ​സ​നും റ​ഷ്യ​ന്‍ മി​സ്റ്റി​ക്കും ത​മ്മിൽ ബ​ന്ധ​മെ​ന്ത്?

പി. ​ടി. ബി​നു
Published: March 28, 2026 02:18 PM IST | Updated: March 28, 2026 02:31 PM IST

ആദിത്യ സംവി​ധാ​നം ചെ​യ്ത ധു​ര​ന്ധ​ര്‍: ദ ​റി​വ​ഞ്ച് ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ത​രം​ഗ​മാ​യി തു​ട​രു​മ്പോ​ള്‍, ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്‌​സ് രം​ഗ​ത്ത് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ബോ​ണി എം. ​ബാ​ന്‍​ഡിന്‍റെ പ്ര​ശ​സ്ത​മാ​യ റാ​സ്പു​ടി​ന്‍ എ​ന്ന ഗാ​നം വ​ലി​യ ച​ര്‍​ച്ച​ക​ള്‍​ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​വ​ലം വി​നോ​ദ​ത്തി​നു​വേ​ണ്ടി മാ​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യ​ത​ല്ല ഗാ​ന​മെ​ന്നും, സി​നി​മ​യി​ലെ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​മാ​യ ഷം​ഷാ​ദ് ഹ​സ​ന്‍റെ പ​ത​ന​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ആ​ഴ​മേ​റി​യ അ​ര്‍​ഥ​ങ്ങ​ള്‍ ഇ​തി​നു​ണ്ടെ​ന്നു​മാ​ണ് സി​നി​മാ നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

 റാ​സ്പു​ടി​ന്‍ എന്ന റഷ്യൻ മിസ്റ്റിക്

റ​ഷ്യ​ന്‍ ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്ന നി​ക്കോ​ളാ​സ് ര​ണ്ടാ​മന്‍റെ കൊ​ട്ടാ​ര​ത്തി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന മി​സ്റ്റി​ക് രോ​ഗ​ശാ​ന്തി​ക്കാ​ര​നാ​യി​രു​ന്നു ഗ്രി​ഗ​റി റാ​സ്പു​ടി​ന്‍. അ​ധി​കാ​രം കൈ​യി​ലി​ല്ലാ​തി​രു​ന്നി​ട്ടും ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ല്‍ അ​ദൃ​ശ്യ​മാ​യി ഇ​ട​പെ​ടു​ക​യും തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു റാ​സ്പു​ടി​ന്‍. രാജ്ഞിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു റാസ്പുടിന്.

റഷ്യൻ ഭരണകൂടത്തെത്തന്നെ കൈവെള്ളയിലിട്ട് അമ്മാനമാടിയിരുന്ന റാസ്പുടിൻ ഒ​ടു​വി​ല്‍ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ഷം ന​ല്‍​കി​യി​ട്ടും വെ​ടി​വ​ച്ചി​ട്ടും മ​രി​ക്കാ​ത്ത റാ​സ്പു​ടി​നെ, ഒ​ടു​വി​ല്‍ പു​ഴ​യി​ലെ​റി​ഞ്ഞാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന സ​ത്യം ഇ​ന്നും ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

ധു​ര​ന്ധ​ര്‍ 2-ല്‍ ​രാ​ജ് സു​ത്ഷി അ​വ​ത​രി​പ്പി​ക്കു​ന്ന ഐ​എ​സ്‌​ഐ ത​ല​വ​ന്‍ ഷം​ഷാ​ദ് ഹ​സ​നും സ​മാ​ന​മാ​യ രീ​തി​യി​ല്‍ നി​ഴ​ല്‍​രൂ​പ​മാ​യി അ​ധി​കാ​രം പ്ര​യോ​ഗി​ക്കു​ന്ന വ്യ​ക്തി​യാ​ണ്.

സി​നി​മ​യു​ടെ ക്ലൈ​മാ​ക്‌​സി​ല്‍ ഹം​സ (ര​ണ്‍​വീ​ര്‍ സിം​ഗ്) ത​ട​വി​ലാ​ക്ക​പ്പെ​ടു​മ്പോ​ള്‍, താ​ന്‍ അ​ജ​യ്യ​നാ​ണെ​ന്ന ഭാ​വ​മാ​ണ് ഷം​ഷാ​ദ് ഹ​സ​നു​ള്ള​ത്. എ​ന്നാ​ല്‍ ഇ​സ്ര​യേ​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഷം​ഷാ​ദ് ര​ഹ​സ്യ ഇ​ട​പാ​ട് ന​ട​ത്തു​ന്ന വീ​ഡി​യോ ആ​ര്‍. മാ​ധ​വന്‍റെ അ​ജ​യ് സ​ന്യാ​ല്‍ പു​റ​ത്തു​വി​ടു​ന്ന​തോ​ടെ ഷം​ഷാ​ദി​ന്‍റെ അ​ധി​കാ​രം ത​ക​ര്‍​ന്ന​ടി​യു​ന്നു. താ​ന്‍ ആ​ര്‍​ക്കും പി​ടി​കൊ​ടു​ക്കാ​ത്ത​വ​നാ​ണെ​ന്ന് വി​ശ്വ​സി​ച്ചി​രു​ന്ന അയാളുടെ പ​ത​നം ആ​ഘോ​ഷ​മാ​ക്കാ​നാ​ണ് റാ​സ്പു​ട​ന്‍ എ​ന്ന ഗാ​നം ആ ​സ​മ​യ​ത്ത് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​ധി​കാ​രം ത​ല​യ്ക്ക് പി​ടി​ച്ച ഒ​രു വ്യ​ക്തി​യു​ടെ അ​പ്ര​തീ​ക്ഷി​ത വീ​ഴ്ച​യെ പ​രി​ഹാ​സ രൂ​പേ​ണ അ​വ​ത​രി​പ്പി​ക്കാ​ന്‍ ഈ ​ട്രാ​ക്ക് സ​ഹാ​യകമായി.

ബോ​ളി​വു​ഡി​ല്‍ ആ​ദ്യ​മാ​യ​ല്ല റാ​സ്പു​ടി​ന്‍... എ​ന്ന ഗാ​നം ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്. 2012-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സെ​യ്ഫ് അ​ലി ഖാ​ന്‍ ചി​ത്രം ഏ​ജന്‍റ് വി​നോ​ദി​ല്‍ ഐ ​വി​ല്‍ ഡു ​ദ ടോ​ക്കിം​ഗ് നൈ​റ്റ് എ​ന്ന പാ​ട്ട് റാ​സ്പു​ടി​ന്‍റെ ഈ​ണ​ത്തി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ട് ഒ​രു​ക്കി​യ​താ​യി​രു​ന്നു. എ​ന്നാ​ല്‍ ധു​ര​ന്ധ​ര്‍ 2-ല്‍ ​എ​ത്തു​മ്പോ​ള്‍, ക​ഥാ​പാ​ത്ര​ത്തി​ന്‍റെ സ്വ​ഭാ​വ​വു​മാ​യും സാ​ഹ​ച​ര്യ​വു​മാ​യും ഇ​ത്ര​യേ​റെ ഇ​ഴു​കി​ച്ചേ​രു​ന്ന മ​റ്റൊ​രു ഗാ​ന​മി​ല്ലെ​ന്ന് ബി ​ടൗ​ണും ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രും ഒ​രു​പോ​ലെ സ​മ്മ​തി​ക്കു​ന്നു.

Tags : Rasputin Durandhar 2 Shamshad Hasan Russian mystic

Recent News

Corehub Up