x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​മ്മ​യെ​പ്പോ​ലെ കാ​ണു​ന്നു; മോ​ദി​യെ പ്ര​ശം​സി​ച്ച് മോ​ഹ​ൻ​ലാ​ൽ  


Published: March 12, 2026 10:30 AM IST | Updated: March 12, 2026 10:30 AM IST

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ പ്ര​ശം​സി​ച്ച് മോ​ഹ​ൻ​ലാ​ൽ. ന​രേ​ന്ദ്ര മോ​ദി​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ ക​രു​ത്തും വ്യ​ക്ത​ത​യു​മു​ണ്ടെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പോ​ഡ്കാ​സ്റ്റി​ലാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​ശം​സ.

ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​രു​ത​ൽ അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പ​റ​ഞ്ഞ മോ​ഹ​ൻ​ലാ​ൽ മോ​ദി മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്നും പ്ര​ചോ​ദി​പ്പി​ക്കു​ന്ന നേ​താ​വാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തോ​ടു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​മ​ർ​പ്പ​ണ മ​നോ​ഭാ​വം മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ അ​മ്മ​യെ​പ്പോ​ലെ കാ​ണു​ന്നു. അ​ദ്ദേ​ഹം ഒ​രു യോ​ഗി​യാ​ണെ​ന്നും വാ​ക്കു​ക​ളി​ൽ ഒ​തു​ക്കാ​വു​ന്ന വ്യ​ക്തി​ത്വ​മ​ല്ല മോ​ദി​യു​ടേ​തെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു. ബു​ദ്ധി​മു​ട്ടേ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മോ​ദി രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന​ത് ക​ണ്ടു​പ​ഠി​ക്കേ​ണ്ട​താ​ണെ​ന്നും മോ​ഹ​ൻ​ലാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : Mohanlal Prime Minister narendra modi

Recent News

Corehub Up