x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസാ​മി​ൽ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു വീ​ണു; പൈ​ല​റ്റു​മാ​ർ​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​തം


Published: March 6, 2026 05:39 AM IST | Updated: March 6, 2026 09:08 AM IST

ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ സു​ഖോ​യ്-30 എം​കെ​ഐ യു​ദ്ധ​വി​മാ​നം ആസാ​മി​ൽ ത​ക​ർ​ന്നു വീ​ണു. ആസാ​മി​ലെ ജോ​ർ​ഹ​ട്ട് എ​യ​ർ​ബേ​സി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന വി​മാ​നം ഏ​ക​ദേ​ശം 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൈ​ല​റ്റു​മാ​രെ ക​ണ്ടെ​ത്താ​നാ​യി വ്യോ​മ​സേ​ന തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​തി​വ് പ​രി​ശീ​ല​ന പ​റ​ക്ക​ലി​നാ​യി ജോ​ർ​ഹ​ട്ട് വ്യോ​മ​താ​വ​ള​ത്തി​ൽ നി​ന്ന് പ​റ​ന്നു​യ​ർ​ന്ന​തി​ന് തൊ​ട്ടു​പി​ന്നാ​ലെ വി​മാ​ന​വു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​മാ​നം ത​ക​ർ​ന്നു വീ​ണ​താ​യി പി​ന്നീ​ട് സ്ഥി​രീ​ക​രി​ച്ചു.

പൈ​ല​റ്റു​മാ​രെ ക​ണ്ടെ​ത്താ​നാ​യി ക​ര​സേ​ന​യു​ടെ​യും വ്യോ​മ​സേ​ന​യു​ടെ​യും പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് തെര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ഇ​തി​നാ​യി ഹെ​ലി​കോ​പ്റ്റ​റു​ക​ളു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

വി​മാ​നം ത​ക​രാ​നു​ള്ള കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ അ​തോ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​മാ​ണോ അ​പ​ക​ട​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്താ​ൻ വ്യോ​മ​സേ​ന ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

 

Tags : Airplane Assam Sukhoi

Recent News

Corehub Up