x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജമ്മു കാഷ്മീരിലെ ഭീകരവിരുദ്ധ നടപടികൾ ഊർജിതം


Published: November 10, 2025 12:35 AM IST | Updated: November 10, 2025 12:35 AM IST


ജ​​​മ്മു: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​ക​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി പോ​​​ലീ​​​സ്. പ്രാ​​​ദേ​​​ശി​​​ക ഭീ​​​ക​​​ര​​​രെ​​​യും ഇ​​​വ​​​ർ​​​ക്ക് സ​​​ഹാ​​​യ​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന​​​വ​​​രെ​​​യു​​​മാ​​​ണു ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്.
റാം​​​ബ​​​ൻ, കി​​​ഷ്ത്വാ​​​ർ, ക​​ഠു​​വ, ദോ​​​ദ, പൂ​​​ഞ്ച്, ര​​​ജോ​​​രി എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​പ​​​ക തെ​​​ര​​​ച്ചി​​​ലു​​​ക​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ദോ​​​ഡ ജി​​​ല്ല​​​യി​​​ൽ നി​​​ര​​​വ​​​ധി പേ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി ചോ​​​ദ്യം​​ചെ​​​യ്തു. ത​​​ണു​​​പ്പു​​​കാ​​​ല​​​ത്ത് ഭീ​​​ക​​​ര​​​ർ സ​​​മ​​​ത​​​ല​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷി​​​ത താ​​​വ​​​ള​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്താ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​താ​​​യി ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ണ്ട്.
പോ​​​ലീ​​​സി​​​നോ​​​ടൊ​​​പ്പം സൈ​​​ന്യ​​​വും സി​​​ആ​​​ർ​​​പി​​​എ​​​ഫും തെ​​​ര​​​ച്ചി​​​ലി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. പാ​​​ക് അ​​​ധീ​​​ന കാ​​​ഷ്മീ​​​രി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഒ​​​രു അം​​​ഗ​​​മെ​​​ങ്കി​​​ലു​​​മു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ 25 വീ​​​ടു​​​ക​​​ളാ​​​ണ് ദോ​​​ഡ​​​യി​​​ൽ പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. നി​​​ര​​​വ​​​ധി മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും പോ​​​ലീ​​​സ് സം​​​ഘം പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

Tags : Anti-terror operations

Recent News

Corehub Up