അയോധ്യ രാമക്ഷേത്രം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ ആദ്യ എസ്ഐടി സംഘം നൽകി അന്തിമ റിപ്പോർട്ടിൽ ചമ്പത് റായിയും അനിൽ മിശ്രയും ഇല്ല. ഇരുവരെയും കുറിച്ച് എസ്ഐടി സംഘം നൽകിയ അന്തിമ റിപ്പോർട്ടിൽ യാതൊരു പരാമർശവുമില്ല.
രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ കാണിക്ക എണ്ണുന്ന ജീവനക്കാർക്ക് മാത്രമാണ് പങ്കുള്ളതെന്നാണ് എസ്ഐടി റിപ്പോർട്ട്. ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കുന്നതിന് ഉൾപ്പെടെയുള്ള മാർഗനിർദേശങ്ങൾ എസ്ഐടി റിപ്പോർട്ടിലുണ്ട്.
എന്നാൽ ഗുരുതര ആരോപണം നേരിട്ട ചമ്പത് റായിയുടെയും അനിൽ മിശ്രയുടെയും പേരുകൾ റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച രണ്ടാം എസ്ഐടി കേസിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്.
Tags : ChampatRai AnilMishra SIT Ayodhya DeepikaNewspaper NewsUpdate Headlines