x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​തീ​ഷ് കു​മാ​ർ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ചു


Published: April 14, 2026 04:02 PM IST | Updated: April 14, 2026 04:02 PM IST

പാ​റ്റ്ന: നി​തീ​ഷ് കുമാ​ർ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ലോ​ക് ഭ​വ​നി​ൽ ഗ​വ​ർ​ണ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ (റി​ട്ട.) സ​യ്യി​ദ് അ​താ ഹ​സ്‌​നൈ​ന് അ​ദ്ദേ​ഹം രാ​ജി സ​മ​ർ​പ്പി​ച്ചു.

അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന്ന പു​തി​യ സ​ർ​ക്കാ​രി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​തീ​ഷ് ഒ​ഴി​യു​ന്ന​തോ​ടെ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​പ​ദം ബി​ജെ​പി​ക്ക് സ്വ​ന്ത​മാ​കും.

‌ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി മു​ഖ്യ​മ​ന്ത്രി​യാ​കാ​നാ​ണു സാ​ധ്യ​ത. കേ​ന്ദ്ര​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ്, സം​സ്ഥാ​ന മ​ന്ത്രി​മാ​രാ​യ ല​ഖേ​ന്ദ്ര പാ​സ്വാ​ൻ, ശ്രേ​യ​സി സിം​ഗ് എ​ന്നി​വ​രെ​യും മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

ജെ​ഡി​യു നേ​താ​വാ​യ നി​തീ​ഷ് കു​മാ​ർ ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​രു​ന്നു.

Tags : Nitish Kumar Chief Minister Resigns

Recent News

Corehub Up