ന്യൂഡൽഹി: നാളെ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി കർണാടകയുടെ നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും കാവൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്ഗ്രസ് ഹൈക്കമാൻഡുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം അംഗങ്ങളെയും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാൽ സംസ്ഥാനത്ത് ഒരു ഏകോപന സമിതി രൂപീകരിച്ച് തീരുമാനം എടുക്കണമെന്ന നിർദേശം ഡി.കെ. ശിവകുമാർ കോണ്ഗ്രസ് നേതൃത്വത്തിന് മുന്നിൽ വച്ചതായാണ് സൂചന. ഇക്കാര്യത്തിൽ നേതൃത്വം അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല.
Tags : DK Shivakumar discussions high command