x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല്ലാ​താ​ക്കാ​ൻ സ​ർ​ക്കാ​ർ ശ്ര​മം!; കോ​ക്രോ​ച്ചു​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദിപ്കെ


Published: May 24, 2026 12:55 AM IST | Updated: May 24, 2026 12:55 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ലെ​​​​ന്ന് പാ​​​​ർ​​​​ട്ടി സ്ഥാപകൻ അ​​​​ഭി​​​​ജീത് ദി​​​​പ്കെ. നി​​​​ര​​​​വ​​​​ധി ത​​​​വ​​​​ണ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ ഹാ​​​​ക്ക് ചെ​​​​യ്യ​​​​പ്പെ​​​​ട്ടെ​​​​ന്നും ഉള്ളടക്കം നീ​​​​ക്കം​​​​ചെ​​​​യ്യ​​​​പ്പെ​​​​ട്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ആ​​​​രോ​​​​പി​​​​ച്ചു. ത​​​​ന്‍റെ സ്വ​​​​കാ​​​​ര്യ ഇ​​​​ൻ​​​​സ്റ്റഗ്രാം അ​​​​ക്കൗ​​​​ണ്ടും ഹാ​​​​ക്ക് ചെ​​​​യ്യ​​​​പ്പെ​​​​ട്ടെ​​​​ന്ന് എ​​​​ക്സ് പോ​​​​സ്റ്റി​​​​ൽ ദിപ്കെ കു​​​​റി​​​​ച്ചു.

ദിപ്കെ​​​​യു​​​​ടെ എ​​​​ക്സ് അ​​​​ക്കൗ​​​​ണ്ട് ഇ​​​​ന്ത്യ​​​​യി​​​​ൽ ത​​​​ട​​​​ഞ്ഞി​​​​രു​​​​ന്നു. പി​​​​ന്നാ​​​​ലെ പു​​​​തി​​​​യ അ​​​​ക്കൗ​​​​ണ്ട് ക്രി​​​​യേ​​​​റ്റ് ചെ​​​​യ്ത് നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹം പ​​​​ങ്കു​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​ല​​​​വി​​​​ൽ ഞ​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​രു പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ലേ​​​​ക്കും ആ​​​​ക്‌​​​​സ​​​​സ് ഇ​​​​ല്ലെ​​​​ന്ന കാ​​​​ര്യം ദ​​​​യ​​​​വാ​​​​യി ശ്ര​​​​ദ്ധി​​​​ക്കു​​​​ക. ഇ​​​​നി​​​​യു​​​​ള്ള ഏ​​​​തൊ​​​​രു പോ​​​​സ്റ്റും കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​രു​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

നീ​​​​റ്റ്-​​​​യു​​​​ജി ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ‌ ചോ​​​​ർ​​​​ച്ച​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ൻ രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്നാവ​​​​ശ്യ​​​​പ്പെ​​​​ട്ട് കാം​​പ​​​​യ്ൻ ആ​​​​രം​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. ഇ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ത​​​​നി​​​​ക്ക് വ​​​​ധ​​​​ഭീ​​​​ഷ​​​​ണി ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി വ​​​​ധ​​​​ഭീ​​​​ഷ​​​​ണി​​​​യു​​​​ടെ സ്ക്രീ​​​​ൻ ഷോ​​​​ട്ടു​​​​ക​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ച് ദി​​പ്കെ പ​​​​റ​​​​ഞ്ഞു. സം​​​​ഘ​​​​ട​​​​ന​​​​യ്ക്കെ​​​​തി​​​​രേ കൂ​​​​ട്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണു​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച ഉ​​​​ണ്ടാ​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രാ​​​​ജ​​​​യം മൂ​​​​ലം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക്ക് ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തി​​​​ലും മ​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യി​​​​ല്ല. എ​​​​ന്നാ​​​​ൽ ന്യൂ ​​​​ഇ​​​​ന്ത്യ​​​​യി​​​​ൽ, ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​ന് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കു​​​​ന്നു-​​​​അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ള്ളി​​​​ൽ സി​​​​ജെ​​​​പി വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ 10 ല​​​​ക്ഷം പേ​​​​രാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. എ​​​​ല്ലാ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടും പ്ര​​​​സ്ഥാ​​​​നം വ​​​​ലു​​​​താ​​​​യി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. കോ​​​​ക്ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി ഒ​​​​രു​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നും ആ​​​​ഹ്വാ​​​​നം ന​​​​ൽ​​​​കി​​​​യി​​​​ട്ടി​​​​ല്ല.

സം​​​​ഘ​​​​ട​​​​ന​​​​യെ മു​​​​ഴു​​​​വ​​​​നാ​​​​യും പൈ​​​​ശാ​​​​ചി​​​​കവത്ക​​​​രി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഒ​​​​രു വി​​​​ഷ​​​​യം കി​​​​ട്ടാ​​​​ൻ കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. എ​​​​ല്ലാ കോ​​​​ക്രോ​​​​ച്ചു​​​​ക​​​​ളും സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യും ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടെ​​​​യും തു​​​​ട​​​​ര​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ർ​​​​ഥി​​​​ക്കു​​​​ന്ന​​​​താ​​​​യി സി​​​​ജെ​​​​പി എ​​​​ക്സ് പോ​​​​സ്റ്റി​​​​ൽ പ​​​​റ​​​​ഞ്ഞു.

Tags : Dipke cockroaches careful Government eradicate

Recent News

Corehub Up