x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹം​പി കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സ്: മൂ​ന്ന് പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി


Published: February 16, 2026 06:34 PM IST | Updated: February 16, 2026 06:34 PM IST

ഗം​ഗാ​വ​തി: ഹം​പി കൂ​ട്ട​ബ​ലാ​ത്സം​ഗ കേ​സി​ൽ മൂ​ന്ന് പ്ര​തി​ക​ൾ​ക്കും വ​ധ​ശി​ക്ഷ. ഹം​പി​ക്ക് സ​മീ​പം വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക്ര​മി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ഒ​രാ​ളു​ടെ കൊ​ല​പാ​ത​ക​ത്തി​ന് ഇ​ട​യാ​ക്കു​ക​യും ചെ​യ്ത കേ​സി​ലാ​ണ് ഗം​ഗാ​വ​തി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി വി​ധി പ്ര​സ്താ​വി​ച്ച​ത്.

മ​ല്ലേ​ഷ്, സാ​യ്, ശ​ര​ണ​പ്പ എ​ന്നി​വ​രാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട പ്ര​തി​ക​ൾ. കേ​സ് 'അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വം' എ​ന്ന ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന​താ​ണെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കി​യ​ത്.

2025 മാ​ർ​ച്ച് ആ​റി​നാ​ണ് ഹം​പി​ക്ക് സ​മീ​പ​മു​ള്ള സ​ന​പു​ര​യി​ലെ തും​ഗ​ഭ​ദ്ര ക​നാ​ലി​ന​ടു​ത്ത് ഈ ​ക്രൂ​ര​കൃ​ത്യം ന​ട​ന്ന​ത്. ക​നാ​ലി​ന് സ​മീ​പം വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന 27 വ​യ​സ്സു​ള്ള ഇ​സ്രേ​ലി യു​വ​തി​യെ​യും 29 വ​യ​സ്സു​ള്ള ഹോം​സ്റ്റേ ഉ​ട​മ​യെ​യും മൂ​ന്ന് പു​രു​ഷ സു​ഹൃ​ത്തു​ക്ക​ളെ​യും പ്ര​തി​ക​ൾ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​ണം ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ പ്ര​തി​ക​ൾ പു​രു​ഷ​ന്മാ​രെ ആ​ക്ര​മി​ക്കു​ക​യും അ​വ​രെ ബ​ല​മാ​യി തും​ഗ​ഭ​ദ്ര ക​നാ​ലി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​യ്തു. ഇ​തി​ൽ ഒ​ഡീ​ഷ​യി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി​മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പു​രു​ഷ​ന്മാ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പ്ര​തി​ക​ൾ ര​ണ്ട് സ്ത്രീ​ക​ളെ​യും അ​തി​ക്രൂ​ര​മാ​യി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന് ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പു​റ​ത്തു​വ​രു​ന്ന​ത്. ഈ ​മാ​സം ഒ​ൻ​പ​തി​ന് പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഉ​ൾ​പ്പെ​ട്ട കേ​സ് എ​ന്ന നി​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ഈ ​സം​ഭ​വം വ​ലി​യ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് ന​ൽ​കി​യ ഈ ​ക​ടു​ത്ത ശി​ക്ഷ സ​മൂ​ഹ​ത്തി​ന് കൃ​ത്യ​മാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണെ​ന്ന് നി​യ​മ​വി​ദ​ഗ്ധ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags : Hampi gangrape Court sentences

Recent News

Corehub Up